നോയ്ഡ: മയക്കുമരുന്ന് പാർട്ടിയിൽ ലഹരിക്കായി പാമ്പിൻ വിഷം ഉപയോഗിച്ചെന്ന കേസിൽ പ്രമുഖ യുട്യൂബർ എൽവിഷ് യാദവിനെ നോയ്ഡ പൊലീസ് അറസ്റ്റ് ചെയ്തു. സെക്ടർ 49 പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ നവംബറിൽ അഞ്ച് മൂർഖൻ പാമ്പുകളടക്കം ഒമ്പതു പാമ്പുകളും 20 മില്ലി ലിറ്റർ വിഷവുമായി മറ്റ് അഞ്ചുപേർ നേരത്തേ അറസ്റ്റിലായിരുന്നു.
പരിപാടിയിൽ യാദവ് പങ്കെടുത്തിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പങ്ക് അന്വേഷിച്ചുവരുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് അറസ്റ്റ്. പീപ്ൾ ഫോർ ആനിമൽസ് എന്ന സംഘടന നൽകിയ പരാതിയിൽ വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പുകളും ക്രിമിനൽ ഗൂഢാലോചന കുറ്റവും ചുമത്തിയാണ് കേസ്. ബിഗ് ബോസ് ജേതാവ് കൂടിയായ യാദവ് ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.