പാമ്പിന്‍റെ വിഷവുമായി ലഹരി പാർട്ടി; പൊലീസ് വാദങ്ങൾ തെറ്റെന്ന് എൽവിഷ് യാദവ്

നോയിഡ: പാമ്പിന്‍റെ വിഷവുമായി ലഹരി പാർട്ടി സംഘടിപ്പിച്ചെന്ന വാദം തള്ളി യുട്യൂബറും ബിഗ് ബോസ് ജേതാവുമായ എൽവിഷ് യാദവ്. പൊലീസ് ഉന്നയിച്ച വാദങ്ങളിൽ ഒരു ശതമാനം പോലും വസ്തുതയില്ലെന്നും തനിക്കെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

ഇത്തരം വ്യാജ പരാമർശങ്ങൾ തന്‍റെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തരുതെന്നും എൽവിഷ് പറഞ്ഞു. അന്വേഷണത്തിന് പൊലീസുമായി സഹകരിക്കാൻ തയ്യാറാണെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാപ്പ് പറയാൻ തയ്യാറാണെന്നും എൽവിഷ് പറഞ്ഞു.

വിഷപാമ്പുകൾക്കൊപ്പം പാമ്പിന്‍റെ വിഷവുമായി നിശാ പാർട്ടി നടത്തിയതിനാണ് എൽവിഷ് യാദവ് ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നോയിഡ-എൻ‌.സി‌.ആർ ഫാം ഹൗസുകളിൽ പാമ്പുകളും അവയുടെ വിഷവും ഉപയോഗിച്ച് വീഡിയോകൾ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് പീപ്പിൾ ഫോർ അനിമൽ (പി.എഫ്‌.എ) ഓർഗനൈസേഷനിലെ അനിമൽ വെൽഫെയർ ഓഫീസറായ ഗൗരവ് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. പാമ്പിന്‍റെ വിഷവും മയക്കുമരുന്നും ആസ്വദിക്കാന്‍ വിദേശ വനിതകളെ റേവ് പാർട്ടികളിലേക്ക് എല്‍വിഷ് ക്ഷണിക്കാറുണ്ടെന്നും ഇത്തരം പാർട്ടികൾ നിയമവിരുദ്ധമായാണ് സംഘടിപ്പിക്കുന്നതെന്നും പരാതിക്കാരൻ ആരോപിച്ചു.

എല്‍വിഷിന്‍റെ സഹായികളായ ഡൽഹി സ്വദേശികളായ രാഹുൽ, ടിറ്റുനാഥ്, ജയകരൻ, നാരായൺ, രവിനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - YouTuber Elvish Yadav says charges ‘fake’ after case filed over snakes at rave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.