ന്യൂഡൽഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകി കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണമെന്നാവ്യശ്യപ്പെട്ട് വൈ.എസ്.ആർ കോൺഗ്രസ് എം.പിമാർ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഡൽഹിയിെല ആന്ധ്ര ഭവനു മുന്നിൽ ആരംഭിച്ച സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി എം.പിമാരെ സന്ദർശിച്ചു. ആന്ധ്രയുടെ പ്രത്യേക പദവി വിഷയത്തിൽ ഇരു സഭകളിലും എം.പിമാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
സഭ പിരിഞ്ഞതോടെയാണ് ആന്ധ്ര ഭവന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്. വെള്ളിയാഴ്ച അഞ്ച് െെവ.എസ്.ആർ കോൺഗ്രസ് എം.പിമാർ ലോക്സഭ സ്പീക്കർ സുമിത്ര മഹാജന് രാജിക്കത്ത് നൽകിയിരുന്നു. എൻ.ഡി.എയുടെ ദേശീയ സംഖ്യം പരാജയപ്പെെട്ടന്ന് പറഞ്ഞായിരുന്നു രാജി. ഇൗ വിഷയത്തിൽ എൻ.ഡി.എയുടെ ഘടകകക്ഷിയായ ടി.ഡി.പി നേരത്തേ എൻ.ഡി.എ മുന്നണി വിട്ടിരുന്നു. കൂടാതെ, വ്യാഴാഴ്ച സഭ വിട്ടുപോകാതെ പ്രതിഷേധം നടത്തുകയും ചെയ്തു. ഇവരെ ബലം പ്രയോഗിച്ചാണ് നീക്കം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.