ബംഗളൂരു: കോലാറിലെ ഗൽപേട്ടിൽ ഇ.കെ. യൂസുഫ് മുസ്ലിയാർ കൊല്ലപ്പെട്ടത് കടുത്ത മർദനമേറ്റ്. കഴുത്തിലും ഉദരത്തിലും ആഴത്തിൽ കുത്തേറ്റതിെൻറയും ശരീരമാസകലം അടിയേറ്റതിെൻറയും പാടുകളുണ്ട്. വാടകവീട്ടിൽ മോഷണവും നടന്നിട്ടുണ്ട്. മന്ത്രവാദ ചികിത്സയുമായി ബന്ധപ്പെട്ട തർക്കങ്ങളാകാം കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
വർഷങ്ങളായി കോലാറിലെ ഗൽപേട്ടിൽ തനിച്ചാണ് താമസം. ബന്ധുക്കളെല്ലാം നാട്ടിലാണ്. ഇതിനിടെ ദുബൈയിലും പോയിരുന്നു. പ്രതിദിനം എട്ടോളം പേരെങ്കിലും ഇദ്ദേഹത്തെ കാണാൻ വീട്ടിലെത്തിയിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. സമീപത്തെ വീട്ടുകാരാണ് ഭക്ഷണം ഉണ്ടാക്കി നൽകിയിരുന്നത്. ഇവിടെനിന്ന് 300 മീറ്റർ അകലത്തിൽ ഒറ്റപ്പെട്ടാണ് യൂസുഫ് താമസിക്കുന്ന വീട്.
രണ്ടു ദിവസമായി വീട് അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ ഇവർ അന്വേഷിക്കുകയായിരുന്നു. വീട്ടിനകത്തെ മുറിയിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ഇവർ കാണുമ്പോൾ. കഴിഞ്ഞ ദിവസങ്ങളിൽ അസ്വാഭാവികമായി ഒന്നും നടന്നതായി അയൽവാസികളുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഇദ്ദേഹത്തെ പതിവായി കാണാനെത്തിയവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കുറ്റകൃത്യത്തിനു പിന്നിൽ ഒന്നിലധികം പേരുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.