പുണെ: കഴിഞ്ഞ രണ്ടു മാസത്തിനിടെ പുണെ സിറ്റിയിൽ 66 സിക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി സിവിക് ഉദ്യോഗസ്ഥർ പറഞ്ഞു. രോഗം ബാധിച്ചവരിൽ 26 ഗർഭിണികളും ഉൾപെട്ടിട്ടുണ്ട്. എന്നാൽ ഇതിൽ ഭൂരിഭാഗവും ആരോഗ്യവതികളാണെന്ന് ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു.
ജൂൺ 20 ന് എരണ്ടവനെ പ്രദേശത്തെ 46 കാരനായ ഡോക്ടർക്ക് പൊസിറ്റീവ് സ്ഥിരീകരിച്ചതോടെയാണ് നഗരത്തിൽ ആദ്യത്തെ സിക വൈറസ് കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് അദ്ദേഹത്തിന്റെ 15 വയസ്സുള്ള മകൾക്കും അണുബാധ സ്ഥിരീകരിച്ചു.
66 കേസുകളിൽ നാലു പേർ മരിച്ചു. എന്നാൽ ഈ മരണങ്ങൾ സിക മൂലമല്ല എന്നും രോഗികൾ അനുഭവിക്കുന്ന ഹൃദയ സംബന്ധിത രോഗങ്ങൾ, കരൾ രോഗങ്ങൾ, വാർദ്ധക്യം തുടങ്ങിയ കാരണങ്ങൾ കൊണ്ടാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മരണപ്പെട്ട നാലു രോഗികളും 68 നും 78 നും ഇടയിൽ പ്രായമുള്ളവരാണ്. പുണെ മുനിസിപ്പൽ കോർപ്പറേഷൻ്റെ ആരോഗ്യ വകുപ്പ് അവരുടെ റിപ്പോർട്ടുകൾ മഹാരാഷ്ട്ര സർക്കാരിൻ്റെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിക്ക് അയയ്ക്കുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഗർഭിണികളിലെ സിക വൈറസ് ഗർഭപിണ്ഡത്തിൽ മൈക്രോസെഫാലിക്ക് (അസ്വാഭാവിക മസ്തിഷ്ക വളർച്ച കാരണം തല ചെറുതായിരിക്കുന്ന അവസ്ഥ) കാരണമാണ്.
ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പരത്തുന്ന ഈഡിസ് കൊതുകിൻ്റെ കടിയിലൂടെയാണ് സിക വൈറസ് പകരുന്നത്. മുൻകരുതൽ നടപടിയായി, കൊതുകുകളുടെ പ്രജനനം തടയാൻ പുകമറ പോലുള്ള നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.