ശ്രീനഗർ: കശ്മീരിനേയും ലഡാക്കിനേയും ബന്ധിപ്പിക്കുന്ന ശ്രീനഗർ-ലേ ദേശീയപാതയിലെ സോജില ചുരം നാളെ മുതൽ അടച്ചിടും. അതിശൈത്യത്തിന്റെയും മഞ്ഞുവീഴ്ചയുടെയും പശ്ചാത്തലത്തിലാണ് പാത അടക്കുന്നതെന്ന് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ അധികൃതർ അറിയിച്ചു.
കാലാവസ്ഥ അനുകൂലമാകുമ്പോഴാണ് പാത വീണ്ടും തുറക്കുക. പ്രതികൂല സാഹചര്യമായിരുന്നിട്ടുപോലും ജനുവരി ആറ് വരെ പാത ഗതാഗതയോഗ്യമാക്കാനായതായി. സാധാരണഗതിയിൽ നവംബർ അവസാനത്തോടെ പാത അടക്കാറുണ്ടായിരുന്നു. പിന്നീട് ഏപ്രിൽ മധ്യത്തോടെയാണ് തുറക്കാറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.