ന്യൂഡല്‍ഹി: ഉപഭോക്തൃ പരാതികൾ വർധിച്ചതിനെ തുടർന്ന് എ.ഐ. സ്ട്രിഷ്ടിച്ച ഭക്ഷണ ചിത്രങ്ങൾ നീക്കം ചെയ്യാൻ സൊമറ്റോ തീരുമാനിച്ചതായി സി.ഇ.ഒ ദീപീന്ദർ ഗോയൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ അറിയിച്ചു.
എ.ഐ ജനറേറ്റഡ് ഭക്ഷണ ചിത്രങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന പരാതികളെ തുടർന്നാണ് സൊമറ്റോ എ.ഐ. ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന കർശന നിലപാടെടുക്കാൻ തീരുമാനിച്ചത്. എ.ഐ നിർമിത ചിത്രങ്ങൾ വിശ്വാസ ലംഘനത്തിലേക്ക് നയിക്കുന്നു കൂടാതെ ഉയർന്ന പരാതികൾക്കും റീഫണ്ടുകൾക്കും കുറഞ്ഞ റേറ്റിംഗിലേക്കും എത്തിക്കും.
തൊഴിലാളികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി, എ.ഐയുടെ വിവിധ രൂപങ്ങളെ കമ്പനി പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ ഹോട്ടൽ വിഭവങ്ങളുടെ പേരിൽ കൊടുക്കുന്ന ചിത്രങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും ഗോയൽ വ്യക്തമാക്കി.
ഓഗസ്റ്റ് അവസാനം മുതൽ, സൊമറ്റോ സജീവമായി എ.ഐ നിർമിച്ച ചിത്രങ്ങൾ മെനുകളിൽ നിന്ന് നീക്കംചെയ്യാൻ തുടങ്ങുകയും അത്തരം പുതിയ ഇമേജ് അപ്‌ലോഡുകൾ സ്വീകരിക്കുന്നത് നിർത്തുമെന്നും ഗോയൽ പറഞ്ഞു. എ.ഐ - സൃഷ്‌ടിച്ച ചിത്രങ്ങൾ കഴിയുന്നത്ര കണ്ടെത്താനും നിരസിക്കാനും ഓട്ടോമേഷൻ പ്രയോജനപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.
റെസ്റ്റോറൻ്റ് ഉടമകൾ അവരുടെ മെനുവിനായുള്ള യഥാർത്ഥ ഫുഡ് ഷോട്ടുകൾ ഇതുവരെ നിക്ഷേപിച്ചിട്ടില്ലെങ്കിൽ സൊമറ്റോയുടെ കാറ്റലോഗ് സപ്പോർട്ട് ടീമിനെ ബന്ധപ്പെടാമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.