ന്യൂഡൽഹി: ഹൃതിക് റോഷനും കത്രീന കൈഫും അഭിനയിച്ച പരസ്യം വിവാദമായതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി സൊമാറ്റോ. നല്ല ഉദ്ദേശത്തോടെയാണ് പരസ്യം പുറത്തിറക്കിയതെങ്കിലും ചിലരെങ്കിലും അതിനെ തെറ്റായി വ്യഖ്യാനിച്ചുവെന്ന് സൊമാറ്റോ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ഒരേ ആശയത്തെ മുൻനിർത്തിയുള്ള രണ്ട് പരസ്യങ്ങളാണ് സൊമാറ്റോ ചെയ്തത്. ആദ്യത്തെ പരസ്യത്തിൽ സൊമാറ്റോ ഡെലിവറി ബോയ് ഹൃതിക് റോഷന് ഭക്ഷണം നൽകാനെത്തുന്നു. ഡെലിവറി ബോയിയോട് ഒരു സെൽഫിയെടുക്കാമെന്ന് ഹൃതിക് പറയുന്നു. സെൽഫിയെടുക്കാനായി ഡെലിവറി ബോയ് ഒരുങ്ങുേമ്പാൾ പുതിയ ഓർഡറിനുള്ള നോട്ടിഫിക്കേഷൻ ലഭിക്കുന്നു. ഉടൻ തന്നെ ഹൃതിക്കിനോടൊപ്പം സെൽഫിയെടുക്കാനുള്ള അവസരം സന്തോഷത്തോടെ നിരസിച്ച് അടുത്ത ഡെലിവറിക്കായി ഇയാൾ പോകുന്നതാണ് പരസ്യത്തിൽ. ഉപഭോക്താക്കൾ സൊമാറ്റോക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പറയുകയാണ് പരസ്യത്തിലൂടെ.
രണ്ടാമത്തെ പരസ്യത്തിൽ കത്രീന കൈഫിൽ നിന്നും പിറന്നാൾ കേക്ക് സ്വീകരിക്കാതെ ഡെലിവറിക്കായി പോകുന്ന സൊമാറ്റോ ജീവനക്കാരനാണുള്ളത്. എന്നാൽ, പരസ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇതിനെതിരെയുള്ള വിമർശനങ്ങളും സജീവമായി. സൊമാറ്റോ ജീവനക്കാർക്ക് വിശ്രമിക്കാൻ സമയം നൽകുന്നില്ലെന്നായിരുന്നു ഉയർന്ന ഒരു വിമർശനം. ജീവനക്കാരുടെ വേതനത്തേക്കാൾ കൂടുതൽ പണം സെലിബ്രേറ്റി പരസ്യങ്ങൾക്ക് സൊമാറ്റോ ചെലവഴിക്കുന്നുണ്ടെന്നായിരുന്നു മറ്റൊരു വിമർശനം.
എന്നാല്‍ ഇതിനെതിരെ സൊമാറ്റോ രംഗത്തെത്തി. ഡെലിവറി ഏജന്‍റുമാരെ നായകനാക്കുകയാണ് പരസ്യത്തിലൂടെ ലക്ഷ്യമിട്ടതെന്ന് കമ്പനി പറഞ്ഞു. കൃത്യസമയത്ത് ഭക്ഷണം ഡെലിവര്‍ ചെയ്യുന്ന ഡെലിവറി ബോയ്സിന് ബഹുമാനം നല്‍കണമെന്നുമാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ഓരോ ഉപഭോക്താവും തങ്ങളെ സംബന്ധിച്ച് താരമാണെന്നും സൊമാറ്റോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.