ചെന്നൈ: വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള പുതുച്ചേരി കോൺഗ്രസ് സർക്കാറിന് ആശ ്വാസമായി മദ്രാസ് ഹൈകോടതി വിധി. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ദൈനംദിന വിഷ യങ്ങളിൽ ഇടപെടാൻ ലഫ്. ഗവർണർക്ക് അധികാരമില്ലെന്ന കോടതിയുടെ നിർണായക വിധിയാണ ് ഇതിന് കാരണമായത്.
പുതുച്ചേരി സർക്കാറിനോട് ദൈനംദിന റിപ്പോർട്ട് വാങ്ങുന്ന തിന് കിരൺ ബേദിക്ക് കേന്ദ്ര സർക്കാർ നൽകിയ പ്രത്യേകാനുമതിയും മധുര ഹൈകോടതി ബെഞ്ചിലെ ജസ്റ്റിസ് മഹാദേവൻ റദ്ദാക്കി. ഇത് കേന്ദ്ര സർക്കാറിനും കനത്ത തിരിച്ചടിയായി മാറി. 2017ലാണ് ലഫ്. ഗവർണർമാരുടെ അധികാരപരിധി സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതിയ ചട്ടം കൊണ്ടുവന്നത്. ഇതുവഴി മന്ത്രിസഭ എടുത്ത തീരുമാനങ്ങളിൽ ഇടപെടാനും വേണമെങ്കിൽ ഭേദഗതികൾ നിർദേശിക്കാനും ലഫ്. ഗവർണർക്ക് സാധിക്കും. ഇൗ പ്രത്യേകാധികാരമാണ് കോടതി റദ്ദാക്കിയത്. കോൺഗ്രസ് എം.എൽ.എ കെ. ലക്ഷ്മിനാരായണൻ സമർപ്പിച്ച ഹരജിയിലാണ് വിധി.
സർക്കാറിെൻറ ആഭ്യന്തരകാര്യങ്ങളിൽ ഗവർണർ തുടർച്ചയായി ഇടപെടുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി. നാരായണസാമിയുടെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങൾ രാജ്നിവാസിനു മുന്നിൽ സത്യഗ്രഹ സമരം നടത്തിയിരുന്നു. കിരൺ ബേദി ലഫ്. ഗവർണറായി ചുമതലയേറ്റശേഷം സർക്കാറിെൻറ പ്രവർത്തനങ്ങൾക്ക് തടയിടുന്ന വിധത്തിലായിരുന്നു പ്രവർത്തനം. സർക്കാർ പ്രഖ്യാപിച്ച ജനപ്രിയ ക്ഷേമ- വികസന പദ്ധതികളുടെ ഫയലുകൾ ഗവർണർ തടഞ്ഞുവെക്കുന്നതും പതിവായിരുന്നു.
പുതുച്ചേരി സർക്കാറിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും കിരൺ ബേദി ഭരണഘടനവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ്-ഡി.എം.കെ മുന്നണി നേതാക്കൾ ആരോപിച്ചിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയ നിരവധി നേതാക്കൾ നാരായണസാമിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണിയുടെ പ്രകടനപത്രികയിലും ഇതേ വിഷയം പ്രതിപാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.