ന്യൂഡല്‍ഹി: ലോധ കമ്മിറ്റി നിര്‍ദേശം അനുസരിക്കാന്‍ വിസമ്മതിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) സുപ്രീംകോടതിയില്‍ ബാക്ഫൂട്ടിലായി. കമീഷന്‍ നിര്‍ദേശിച്ച ബി.സി.സി.ഐ ഉന്നതതല സമിതിയില്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍െറ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം ക്രിക്കറ്റ് ഭരണത്തില്‍ സര്‍ക്കാറിന്‍െറ ഇടപെടല്‍ ശക്തമാക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) സി.ഇ.ഒ ഡേവ് റിച്ചാര്‍സണെക്കാണ്ട് സുപ്രീംകോടതിക്ക് കത്തെഴുതിക്കാന്‍ അനുരാഗ് ഠാകുര്‍ നടത്തിയ നീക്കമാണ് ബി.സി.സി.ഐയെ പ്രതിരോധത്തിലാക്കിയത്. ഇതുസംബന്ധമായി അനുരാഗ് ഠാകുറും ബി.സി.സി.ഐയുടെ ജനറല്‍ മാനേജര്‍ രത്നാകര്‍ ഷെട്ടിയും കോടതിയില്‍ നല്‍കിയത് വ്യത്യസ്തമായ സത്യവാങ്മൂലം.
ഐ.സി.സി ചെയര്‍പേഴ്സനായ ശശാങ്ക് മനോഹറിന് താന്‍ കത്തെഴുതിയെന്ന് അനുരാഗ് ഠാകുര്‍ സമ്മതിച്ചു. എന്നാല്‍, ഡേവ് റിച്ചാര്‍ഡ്സണല്ല, ബി.സി.സി.ഐയുടെ മുന്‍ തലവനായിരുന്ന ശശാങ്ക് ഈ വിഷയത്തില്‍ ഇടപെട്ട് കത്തെഴുതണമെന്ന് മാത്രമേ ആവശ്യപ്പെട്ടുള്ളൂവെന്നും ഐ.സി.സിയെ ഇടപെടുത്താനല്ല ഉദ്ദേശിച്ചതെന്നും ഠാകുര്‍ അറിയിച്ചു. അതേസമയം, ഇങ്ങനെയൊരു കത്തിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ളെന്നാണ് രത്നാകര്‍ ഷെട്ടി അറിയിച്ചത്.
ഐ.സി.സിയെ ഇടപെടുവിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ലോധ കമീഷന്‍െറ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കാന്‍ ബി.സി.സി.ഐ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണെന്ന് സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.
ഐ.സി.സിയെ തെറ്റിദ്ധരിപ്പിച്ച് പ്രശ്നം വഷളാക്കാനാണ് ബി.സി.സി.ഐ ശ്രമിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്രിക്കറ്റ് ഭരണം സുതാര്യമാക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നിയോഗിച്ച ലോധ കമീഷന്‍ അന്താരാഷ്ട്ര കൗണ്‍സിലില്‍നിന്ന് ബി.സി.സി.ഐയുടെ അംഗത്വം റദ്ദാക്കിക്കുമെന്ന് നേരത്തേ ഭീഷണി ഉയര്‍ത്തിയിരുന്നു. വിഷയത്തില്‍ അമികസ്ക്യൂറിയായി സുപ്രീംകോടതി നിയോഗിച്ച അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യം, ഠാകുറിന്‍െറയും രത്നാകര്‍ ഷെട്ടിയുടെയും സത്യവാങ്മൂലത്തിലെ വൈരുധ്യം കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.
ബി.സി.സി.ഐയെ വില്ലനായി ചിത്രീകരിക്കാനാണ് കോടതി ശ്രമിക്കുന്നതെന്ന് അവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. അതിനിടയില്‍ കമീഷന്‍െറ സുപ്രധാന നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ബി.സി.സി.ഐ തയാറാണെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
ഉന്നതതല സമിതിയെ നിയോഗിക്കുക, വനിതാ താരങ്ങള്‍ അടക്കമുള്ള കളിക്കാര്‍, കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍െറ (സി.എ.ജി) പ്രതിനിധി എന്നിവരെ ഉന്നതതല സമിതിയില്‍ ഉള്‍പ്പെടുത്തുക, അസോസിയേറ്റ് ചെയ്ത എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന നിലപാടിലേക്ക് ബി.സി.സി.ഐ ചുവടുമാറിയിട്ടുണ്ട്.
അതേസമയം, 70 വയസ്സില്‍ കൂടുതലുള്ളവരെ നിയമിക്കരുതെന്നും ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്നാക്കണമെന്നും റെയില്‍വേ, സര്‍വീസസ് എന്നീ ടീമുകളെ ഒഴിവാക്കണമെന്നും തുടങ്ങിയ കമീഷന്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ഇപ്പോഴും വൈമനസ്യം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.