ന്യൂഡൽഹി: ഇന്ത്യൻ സംസ്കാരത്തിനേറ്റ കളങ്കമാണ് താജ്മഹെലന്ന് ബി.ജെ.പി എം.എൽ.എ സംഗീത് സോം. യു.പി വിനോദ സഞ്ചാര ഗൈഡിൽ നിന്ന് താജ് മഹലിനെ ഒഴിവാക്കിയതിനെ കുറിച്ച് പലരും അസ്വസ്ഥരാകുന്നത് കണ്ടു. താജ് മഹലിനെ കുറിച്ച് എന്ത് ചരിത്രമാണ് നമുക്ക് പറയാനുള്ളത്. അതു നിർമിച്ച ഷാജഹാൻ പിതാവിനെ തുറങ്കലിലടച്ചയാളാണ്. ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിച്ചയാളാണ്. ഇത്തരക്കാർ നമ്മുടെ ചരിത്രത്തിൽ ഇടംപിടിക്കുന്നത് വിഷമമുള്ള കാര്യമാണ്. ഇൗ ചരിത്രം മാറ്റുമെന്നും സംഗീത് സോം പറഞ്ഞു.
യോഗി ആദ്യത്യനാഥ് മന്ത്രിസഭ അധികാരമേറ്റ് ആറുമാസത്തിനുള്ളിൽ യു.പിയിൽ പുതിയ ടൂറിസം ബുക്ക്ലെറ്റ് പുറത്തിറക്കിയിരുന്നു. വിനോദ സഞ്ചാരത്തിന് സാധ്യതയുള്ള സ്മാരക കെട്ടിടങ്ങളും രാമായണത്തിൽ പരാമർശിക്കുന്ന സ്ഥലങ്ങളും അതിൽ ഉൾക്കൊള്ളിച്ചിരുന്നു. നിലവിലെ വിനോദ സഞ്ചാര കേന്ദ്രമായ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുരോഹിതനായ ഗൊരഖ്പൂർ ക്ഷേത്രത്തെ ബുക്ക്ലെറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുമില്ല. എന്നാൽ താജ് മഹലിനെ കുറിച്ച് ബുക്ക്ലെറ്റിൽ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.