ന്യൂഡൽഹി: ഇന്ധനവിലയിൽ കേന്ദ്രസർക്കാർ 2.50 രൂപയുടെ കുറവു വരുത്തിയതിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന പത്ത് സംസ്ഥാനങ്ങൾ സമാനമായി വില കുറച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ത്രിപുര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, അസം, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ നിന്ന് 2.50 രൂപ കുറച്ചത്.
ഇതോടെ ഇൗ സംസ്ഥാനങ്ങളിൽ പെട്രോൾ-ഡീസൽ വിലയിൽ അഞ്ച് രൂപയോളം കുറവു വരും. ഝാർഖണ്ഡ് സർക്കാർ ഡീസൽ വിലയിൽ കുറവു വരുത്തിയിട്ടുണ്ട്.
കേരളത്തിൽ വില കുറക്കില്ലെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് െഎസക് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുള്ള സംഭ്രമകരമായ പ്രതികരണമാണ് വില കുറച്ച നടപടിയെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.