ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ചപ്പോൾ അവർ പ്രധാനപ്പെട്ട കാര്യങ്ങൾ പറയണമായിരുന്നെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് വികാസ് സിങ്. അവർ ഒന്നും വ്യക്തമായി പറഞ്ഞില്ല. ജനങ്ങളുടെ മനസിൽ സംശയം രൂപീകരിക്കുന്നത് നിയമ വ്യവസ്ഥയുടെ താത്പര്യം സംരക്ഷിക്കുന്നതല്ല. വാർത്താസമ്മേളനം കൃത്യമായി ആസൂത്രണം ചെയ്തില്ല. ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തെ കുറിച്ചും ഒന്നും പറഞ്ഞില്ലെന്നും വികാസ് സിങ് ആരോപിച്ചു.
സംഭവം ബാർ അസോസിയേഷൻ ഇന്ന് ചർച്ച ചെയ്യും. ജഡ്ജിമാർ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി പ്രതികരിച്ചത് ശരിയായില്ലെന്നും പ്രശ്നം ഫുൾകോർട്ട് വിളിച്ച് ചർച്ച ചെയ്യണമായിരുന്നെന്ന നിലപാടിലാണ് അസോസിയേഷനിൽ ഭൂരിഭാഗവും. ചീഫ് ജസ്റ്റിസ് പ്രശ്നങ്ങളെ അഭിമുഖീകരിക്കണമെന്നും അസോസിയേഷനിൽ അഭിപ്രായമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.