ലഖ്നോ: മുത്തലാഖും ഹലാലയും ഡൽഹി മുൻ ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയും ബനാറസ് ഹിന്ദു സർവകലാശാലയുെട ചോദ്യപേപ്പറിൽ. എം.എ ഹിസ്റ്ററിയുെട ചോദ്യപേപ്പറിലാണ് വിവാദ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിലെ ഹലാല എന്താണ്?, ഗോതമ്പിന് അലാവുദ്ദീൻ ഖിൽജി നിശ്ചയിച്ച വില എത്രയായിരുന്നു?, മുത്തലാഖും ഹലാലയും ഇസ്ലാമിലെ സാമൂഹിക വിപത്ത് എന്ന വിഷയത്തിൽ ഉപന്യാസം എഴുതുക തുടങ്ങിയവയാണ് ശനിയാഴ്ച നൽകിയ ചോദ്യപേപ്പറിൽ ഉൾപ്പെട്ട വിവാദ ചോദ്യങ്ങൾ.
ചോദ്യപേപ്പർ വിവാദമായതോടെ സർവകലാശാല അധികൃതർ മനഃപൂർവം ഒരു സമുദായത്തെ അവഹേളിക്കാൻ ശ്രമിക്കുകയാണെന്ന് പരാതിപ്പെട്ടു വിദ്യാർഥികൾ രംഗത്തുവന്നു. വിദ്യാർഥികളെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുയർന്നു.
എന്നാൽ, സർവകലാശാലയുടെ ചരിത്ര വിഭാഗം അസിസ്റ്റൻറ് പ്രഫസർ രാജീവ് ശ്രീവാസ്തവ വിദ്യാർഥികളുെട അഭിപ്രായത്തെ എതിർത്തു. ഇത്തരം കാര്യങ്ങൾ പഠിക്കുകയോ അവ ചോദിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ വിദ്യാർഥികൾ എങ്ങനെയാണ് അവയെ കുറിച്ച് അറിയുക? മധ്യകാല ചരിത്രം പഠിക്കുേമ്പാൾ അവർ സ്വാഭാവികമായി ഇത്തരം കാര്യങ്ങൾ പഠിക്കുന്നുണ്ട്. ചരിത്രം വളച്ചൊടിക്കപ്പെടാവുന്നതാണ്. അതിനാൽ ഇവ നാം അവരെ പഠിപ്പിക്കണം. എന്നാൽ, മാത്രമേ യഥാർഥ ചരിത്രം പഠിക്കാനാകൂവെന്നും അദ്ദേഹം എ.എൻ.െഎയോട് പറഞ്ഞു.
ജെ.എൻ.യുവിലെയും അലിഗഡ് സർവകലാശാലയിെലയും പരീക്ഷാ സമ്പ്രദായങ്ങളെയും ശ്രീവാസ്തവ ചോദ്യം ചെയ്തു. ഇസ്ലാമിലെ പോരായ്മകൾ ഉയർത്തിെക്കാണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്ലാമിെൻറ ചരിത്രം പഠിപ്പിക്കുേമ്പാൾ ഇത്തരം കാര്യങ്ങളും പഠിപ്പിക്കേണ്ടി വരും. സഞ്ജയ് ലീല ഭൻസാലിെയ പോലെയുള്ളവരല്ല വിദ്യാർഥികളെ ചരിത്രം പഠിപ്പിക്കേണ്ടതെന്നും ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.