ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ തെലങ്കാന രാഷ്ട്രസമിതി സ്ഥാനാർഥികൾക്ക് നേരെ തുടർച്ചയായി പ്രതിഷേധം. ഇതോടൊപ്പം പ്രചാരണത്തിനിറങ്ങിയ നേതാക്കളും ജനങ്ങളുടെ പ്രതിഷേധത്തിന് ഇരയാവുകയാണ്.
നിയമസഭ നേരത്തെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടുന്നതിൽ ക്ഷുഭിതരായാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. പ്രചാരണ സ്ഥലങ്ങളിൽ സ്ഥാനാർഥികൾക്കെതിരായ മുദ്രാവാക്യങ്ങളും മുഴങ്ങുന്നുണ്ട്.
സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങളൊന്നും നടന്നില്ലെന്നും ഗ്രാമങ്ങളിൽ നിന്ന് വിജയിച്ച എം.എൽ.എമാർ 2014 ലെ തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലങ്ങളിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ജനങ്ങൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.