തെരഞ്ഞെടുപ്പ്​ കമീഷനെതിരെ കെജ്​രിവാൾ

ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തി​െൻറ വിശ്വാസ്യത പരിശോധിക്കാൻ അവസരമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ഒൗദ്യോഗിക പ്രസ്താവന പുറത്തിറക്കാത്തതിനെതിരെയാണ് കെജ്രിവാൾ രംഗത്തെത്തിയത്. ഇത്തരം വാർത്തകൾക്ക് കൃത്യമായ ഉറവിടം ഇല്ലാത്തതി​െൻറ കാരണമെന്താണെന്നും കെജ്രിവാൾ ചോദിച്ചു.

ബുധനാഴ്ചയാണ് വോട്ടിങ് യന്ത്രം പരിശോധിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻഅവസരമൊരുക്കമെന്ന വാർത്തകൾ പുറത്ത് വന്നത്. മെയ് മാസത്തിൽ കമീഷൻ ആസ്ഥാനത്ത് ഇതിനുള്ള അവസരമൊരുക്കുമെന്നായിരുന്നു വാർത്തകൾ . എന്നാൽ ഇത് സംബന്ധിച്ച് ഒൗദ്യോഗികമായ പ്രസ്താവന പുറത്തിറക്കാൻ കമീഷൻ തയാറായിരുന്നില്ല. ഇതിനെയാണ് കെജ്രിവാൾ വിമർശിച്ചത്.

വോട്ടിങ് യന്ത്രത്തി​െൻറ വിശ്വാസ്യത സംബന്ധിച്ച് വ്യാപകമായ പരാതികളാണ് ഉയർന്നത്. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വോട്ടിങ് യന്ത്രത്തിന് വിശ്വാസ്യത ഇല്ലെന്ന് നിലപാടെടുത്തിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളുടെ സംഘം വിഷയത്തിൽ രാഷ്ട്രപതിയെയും സമീപിച്ചിരുന്നു.

Tags:    
News Summary - ‘Is this a Plant?’ Arvind Kejriwal Responds to EC’s Open Challenge on EVMs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.