ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബീഫ് ബിരിയാണി പരാമർശത്തിൽ തിരുത്തലുമായി ആൾ ഇന്ത്യ മജ്ലിസ െ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി. പുൽവാമ ഭീകരാക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദ ി ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ എന്ന പരാമർശമാണ് ഉവൈസി തിരുത്തിയത്. ഭീകരാക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ദോക്ലയോ ഇഡ്ലിയോ വെജിറ്റബ്ൾ ബിരിയാണിയോ കഴിച്ച് ഉറങ്ങുകയായിരുന്നു എന്നാണ് അദ്ദേഹം തിരുത്തിയത്.
‘‘പുൽവാമയിൽ നമ്മുടെ സേനക്കെതിരെ ചാവേർ ബോംബാക്രമണം നടക്കുമ്പോൾ നരേന്ദ്രമോദി ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ എന്നും അതിൻെറ ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കുേമാ എന്നും രണ്ട് ദിവസം മുമ്പ് ഞാൻ ചോദിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി മാംസാഹാരം കഴിക്കാറില്ലെന്ന് സമൂഹമാധ്യമത്തിൽ അദ്ദേഹത്തിൻെറ അനുയായികൾ പറയുന്നു. മോദി ദോക്ലയും ബിരിയാണിയും അല്ലെങ്കിൽ വെജിറ്റബ്ൾ ബിരിയാണി കഴിച്ച് കിടന്നുറങ്ങുകയായിരുന്നുവെന്ന് ഇപ്പോൾ ഞാൻ പറയുന്നു’’ തിങ്കളാഴ്ച നടന്ന ഒരു റാലിയിൽ ഉവൈസി പറഞ്ഞു.
നിങ്ങൾക്ക് ബാലാകോട്ടിലെ 300 മൊബൈൽ ഫോണുകൾ കണ്ടെത്താനായി. എന്നാൽ നിങ്ങളുടെ മൂക്കിനു താഴെക്കൂടെ പുൽവാമയിലേക്ക് കടത്തിയ 50 കിലോഗ്രാം ആർഡിഎക്സ് കണ്ടു പിടിക്കാനായില്ല. പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ചോദിക്കുകയാണ്. ആ സമയം നിങ്ങൾ ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ? എന്നായിരുന്നു ഉവൈസി ചോദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.