ന്യൂഡൽഹി: വോട്ടുയന്ത്രങ്ങളുടെ തകരാറുകൾ കുറച്ചുകൊണ്ടുവരാൻ പരമാവധി ശ്രമിച്ചുവരുകയാണെന്ന് മുഖ്യതെരഞ്ഞെ ടുപ്പ് കമീഷണർ സുനിൽ അറോറ. ഇലക്ട്രോണിക് വോട്ടുയന്ത്രത്തിൽ (ഇ.വി.എം) അട്ടിമറി സാധ്യമല്ലെന്നും എന്നാൽ രാഷ് ട്രീയ ചർച്ചകളിൽ ഇ.വി.എമ്മിനെ ഫുട്ബാൾപോലെ തട്ടിക്കളിക്കുകയാണെന്നും അദ്ദേഹം പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അടുത്തകാലത്ത് വോെട്ടടുപ്പിൽ യന്ത്രങ്ങൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന പരാതികൾ പരമാവധി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, തങ്ങൾ സംതൃപ്തരല്ല. ഒരു സംഭവംപോലും ഉണ്ടാകാത്തവിധം കാര്യക്ഷമമാക്കാനാണ് കമീഷെൻറ നീക്കം.
വോട്ടുയന്ത്രങ്ങളുടെ തകരാറും അതിലെ അട്ടിമറിയും രണ്ടാണ്. ‘അട്ടിമറി’ ഉെണ്ടന്ന നാടകങ്ങൾ ചില താൽപര്യങ്ങളുടെ ഭാഗമാണ്. എന്നാൽ, യന്ത്രത്തിന് പ്രവർത്തനത്തകരാറ് സംഭവിക്കും.
അടുത്തിടെ നിയമസഭ തെരെഞ്ഞടുപ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിൽ 1.76 ലക്ഷം പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. ബൂത്തുകളിൽ ഇത്രയും ഇ.വി.എം ഉപയോഗിച്ചപ്പോൾ വളരെ കുറച്ചാണ് തകരാർ അനുഭവപ്പെട്ടത്. ഒരു ശതമാനത്തിലും താഴെയാണിത്.
തെരഞ്ഞെടുപ്പ് ഫലം ഒന്നാകുേമ്പാൾ വോട്ടുയന്ത്രം ശരിയെന്നും മെറ്റാന്നാകുേമ്പാൾ അതു ശരിയല്ലെന്നും പറയുന്ന സ്ഥിതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.