ന്യൂഡൽഹി: പൊതുമേഖലാ വിമാന നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനാട്ടിക്കൽ ലിമിറ്റഡിനെ പിന്തുണക്കാനുള്ള വ്യോമസേനയുടെ തീരുമാനം സേനയുടെ യുദ്ധശേഷിെയ ബാധിച്ചുവെന്ന് എയർ ചീഫ് മാർഷൽ ബി.എസ് ധനോവ.
വ്യോമസേന എച്ച്.എ.എല്ലുമായി സഹകരിക്കുക മാത്രമാണ് ചെയ്യുന്നത്. സേവനമെന്ന നിലക്ക് ഞങ്ങൾ എച്ച്.എ.എല്ലിന് ഒരു ആനുകൂല്യം നൽകുന്നു. എന്നാൽ യുദ്ധമുഖത്ത് ശത്രുക്കൾ എന്തെങ്കിലും ആനുകൂല്യം അനുവദിക്കുമോ? ധനോവ ചോദിച്ചു.
എച്ച്.എ.എൽ നിർമിച്ച ൈലറ്റ് കോപാക്ട് എയർക്രാഫ്റ്റ് തേജസിനോടുള്ള സേനയുെട വിമുഖതയെ കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തേജസിൽ ഒരുക്കേണ്ട സൗകര്യങ്ങളിൽ വ്യോമസേന ഇടക്കിടെ മാറ്റം വരുത്തി എന്ന ആരോപണങ്ങൾക്കും വ്യോമസേനാ മേധാവി മറുപടി നൽകി.
വിമാനത്തിൽ ഒരുക്കേണ്ട സൗകര്യങ്ങളിൽ െഎ.എ.എഫ് ഒരിക്കലും മാറ്റം വരുത്തിയിട്ടില്ല. 1985ൽ നിലവിൽ വന്ന നിലവാരമനുസരിച്ചുള്ള 20 വിമാനങ്ങൾ മാത്രമാണ് ആവശ്യപ്പെട്ടത്. എന്നാൽ എച്ച്.എ.എൽ 10 വിമാനങ്ങൾ മാത്രമാണ് നിർമിച്ചതെന്നും എയർ ചീഫ് മാർഷൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.