ന്യൂഡൽഹി: എമിറേറ്റ് വിമാനത്തിലെ ഭക്ഷ്യ വിഭവ പട്ടികയിൽ നിന്ന് ഹിന്ദു മീൽ ഒഴിവാക്കാനുള്ള തീരുമാനം കമ്പനി പിൻവലിച്ചു. തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഇന്ത്യക്കാരുടെ രൂക്ഷ വിമർശനം ഉയർന്നതോടെയാണ് തീരുമാനത്തിൽ നിന്ന് എമിറേറ്റ്സ് പിന്നാക്കം പോയത്.
ഭക്ഷ്യ വിഭവ പട്ടികയിൽ സസ്യ,സസ്യേതര ആഹാരങ്ങൾ തുടരുമെന്നും ഹിന്ദു മീൽ ഒഴിവാക്കാൻ തീരുമാനിച്ചതായും എമിറേറ്റ്സ് പ്രസ്താവന ഇറക്കിയിരുന്നു. ഇത് വാർത്തയായതോടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനമുയരുകയും തീരുമാനം പിൻവലിക്കാനായി എമിറേറ്റ്സിൽ സമ്മർദമുണ്ടാവുകയുമായിരുന്നു.
ഉപഭോക്താക്കളിൽ നിന്നുള്ള നിർദേശത്തിെൻറ അടിസ്ഥാനത്തിൽ തങ്ങൾ ഹിന്ദു മീൽ തുടരാൻ തീരുമാനിച്ച വിവരം എമിറേറ്റ്സ് സ്ഥിരീകരിച്ചു. ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് എമിറേറ്റ്സ് തീരുമാനം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.