‘ടിപ്പു റോക്കറ്റ്​ വികസിപ്പിച്ചെങ്കിൽ എന്തുകൊണ്ട്​ ബ്രിട്ടീഷുകാർക്കെതിരെ പ്രയോഗിച്ചില്ല’

ന്യൂഡൽഹി: ടിപ്പു സുൽത്താൻ യുദ്ധമുഖങ്ങളിൽ പ്രയോഗിക്കുന്നതിന്​ റോക്കറ്റുകൾ വികസിപ്പിച്ചിരുന്നുവെന്ന രാഷ്​ട്രപതി രാംനാഥ്​ കോവിന്ദി​​​െൻറ പരാമർശത്തെ വിമർശിച്ച്​ ബി.ജെ.പി നേതാവ്​. ടിപ്പുവി​​​െൻറ നാട്ടിൽ നിന്നുള്ള പ്രതാപ്​ സിംഹ എം.പിയാണ്​ ‘റോക്കറ്റ്​’ പ്രയോഗത്തെയും ‘വീരമൃത്യു’വിനെയും പരിഹസിച്ച്​ ട്വീറ്റ്​ ചെയ്​തത്​. ടിപ്പു സുൽത്താൻ റോക്കറ്റ്​ വികസിപ്പിച്ചിരുന്നെങ്കിൽ എന്തുകൊണ്ട്​ അവ ബ്രിട്ടീഷുകാർക്കെതിരെ പ്രയോഗിച്ചില്ലെന്ന്​ പ്രതാപ്​ സിൻഹ ട്വീറ്റ്​ ചെയ്​തു. 

‘‘ബഹുമാനപ്പെട്ട രാഷ്​ട്രപതി, ആദ്യമായി മിസൈൽ സാ​േങ്കതിക വിദ്യ വികസിപ്പിച്ചത്​ ടിപ്പു സുൽത്താനാണെങ്കിൽ എന്തുകൊണ്ടാണ്​ അദ്ദേഹം മൂന്നാം ആ​ഗ്​ളോ മൈസൂർ യുദ്ധത്തിലും നാലാം യുദ്ധത്തിലും പരാജയപ്പെട്ടത്​? എന്തുകൊണ്ടാണ്​ അവർക്കെതിരെ മിസൈൽ ഉപയോഗിക്കാതിരുന്ന​ത്’’– പ്രതാപ്​ സിൻഹ എം.പി ട്വീറ്റ്​ ചെയ്​തു. 

ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ടിപ്പു സുൽത്താ​േൻറത്​വീരമൃത്യുവാണെന്ന പരാമർശത്തെയും സിൻഹ പരിഹസിക്കുന്നു. ടിപ്പു യുദ്ധമുഖത്തല്ല മരിച്ചു വീണത്​. അദ്ദേഹത്തെ കോട്ടക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ്​ സിൻഹയുടെ വിമർശനം.
‘‘ടിപ്പു ഹീറോയായാണ്​ മരിച്ചതെന്ന്​ രാഷ്​ട്രപതി പറയുന്നു. സർ, യഥാർത്ഥ നായകൻമാർ യുദ്ധമുഖത്താണ്​ മരിച്ചുവീഴാറുള്ളത്​. യുദ്ധത്തിനിടയിലല്ല, ടിപ്പു സുൽത്താൻ ​കോട്ടക്കുള്ളിലാണ്​ മരിച്ചുവീണത്​’’– പ്രതാപ്​ സിൻഹ ട്വീറ്റ്​ ചെയ്​തു. 

കർണാടക നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിയമസഭയുടെ സ​ംയുക്ത സമ്മേളനത്തിൽ സംസാരിക്കവെയാണ്​ കോവിന്ദ്​ ടിപ്പുവിനെ പ്രകീർത്തിച്ച്​ സംസാരിച്ചത്​. 

 

Tags:    
News Summary - ‘If Tipu Sultan Developed Missiles, Why Didn't He Fire Them on British'– India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.