ന്യൂഡൽഹി: രാജ്യത്തെ ഏത് റേഷൻകടയിൽനിന്നും സാധനങ്ങൾ വാങ്ങാവുന് ന ‘ഒരു രാജ്യം; ഒരു റേഷൻ കാർഡ്’ പദ്ധതി നടപ്പാക്കാൻ ഒരു വർഷം സമയം. 2020 ജൂൺ 30നകം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതി നടപ്പിലാക്കണമെന്ന് ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ പറഞ്ഞു. ഇതു വരുന്നതോടെ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് രാജ്യത്തെ ഏത് റേഷന്‍ കടകളില്‍ നിന്നും സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ സാധിക്കും.
കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാൻ അറിയിച്ചു. ഏതു ജില്ലയില്‍നിന്നും റേഷന്‍ വാങ്ങാവുന്ന സംവിധാനം ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, കർണാടക, കേരളം, മഹാരാഷ്ട്ര, രാജസ്ഥാന്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.