മഹാരാഷ്​ട്ര: അഹന്തയില്‍ ഉടക്കി ഗതിമാറി സേന-ബി.ജെ.പി പോര്

മുംബൈ: മഹാരാഷ്​ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് ബി.ജെ.പിയിൽനിന്ന്​ തൃപ്തികരമായ വാഗ്ദാനം ലഭിച്ചിട്ടും ത ാന്‍പോരിമയില്‍ പോര് മുറുക്കി ശിവസേന. മുഖ്യമന്ത്രിപദത്തില്‍ ഒഴികെ ‘50:50 സമവാക്യ’ത്തിന് ബി.ജെ.പി തയാറായിട്ടും അ മിത് ഷാ ബന്ധപ്പെടാത്തതാണ് സേനയെ പ്രകോപിപ്പിക്കുന്നതെന്ന് സേനാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മഹാരാഷ്​ട്രയെ ക്കാള്‍ ചെറിയ സംസ്ഥാനമായ ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാറുണ്ടാക്കാന്‍ ഓടിച്ചെന്ന അമിത് ഷാ മഹാരാഷ്​ട്രയെ അവഗണിച ്ചതാണ് സേനയെ ചൊടിപ്പിക്കുന്നത്.

ബാല്‍ താക്കറെയുടെ കാലത്ത് ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനിയും പ്രമോദ് മഹാജനും താക്കറെ ഭവനമായ ‘മാതോശ്രീ’യില്‍ എത്തിയാണ് അധികാര ചര്‍ച്ചകള്‍ നടത്തിയിരുന്നത്. നരേന്ദ്ര മോദി വന്നതോടെ ഒരു തവണ മാത്രമാണ് അമിത് ഷാ ‘മാതോശ്രീ’യില്‍ ചെന്ന് ചര്‍ച്ച നടത്തിയത്​. ആ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിപദത്തിലടക്കം ‘50:50 സമവാക്യം’ ഉറപ്പുനല്‍കിയതെന്നാണ് സേനയുടെ വാദം. അമിത് ഷായുടെ മൗനം നിഗൂഢമാണെന്ന് സേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.

സേനയുമായി ചേര്‍ന്ന് ഉടന്‍ സര്‍ക്കാറുണ്ടാക്കുമെന്ന് മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അകോളയില്‍ പറഞ്ഞപ്പോള്‍ അടുത്തത് സേന മുഖ്യമന്ത്രിയാണോ എന്ന് ജനം ഉടന്‍ അറിയുമെന്ന് സേന തലവന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. ഇതിനിടയില്‍ എന്‍.സി.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന് സേന നേതാവ് സഞ്ജയ് റാവുത്ത് മൊബൈല്‍ സന്ദേശമയച്ചത് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. റാവുത്ത് തന്നെ വിളിച്ചെന്നും ഫോണ്‍ എടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് റാവുത്ത് തനിക്ക് സന്ദേശം അയച്ചെന്നും പറഞ്ഞ അജിത് മാധ്യമപ്രവര്‍ത്തകരെ മൊബൈല്‍ സന്ദേശം കാണിച്ചു. തിങ്കളാഴ്ച ശരദ് പവാര്‍ ഡല്‍ഹിയില്‍ ചെന്ന് സോണിയയെ കാണാനിരിക്കെയാണ് റാവുത്തി‍​െൻറ സന്ദേശം. അമിത് ഷായെ കാണാന്‍ ഫഡ്​നാവിസും ഡല്‍ഹിയിലെത്തും.

175 പേരുടെ പിന്തുണയുണ്ടെന്നും ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെടുന്നതോടെ ശിവസേന അധികാരം ഏല്‍ക്കുമെന്നും സഞ്ജയ് റാവുത്ത് അവകാശപ്പെട്ടു. ക്രിമിനലുകളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപയോഗിച്ച് എം.എല്‍.എമാരെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച റാവുത്ത് ഇവരെ തുറന്നുകാട്ടുമെന്ന് പറഞ്ഞു.
മുഖ്യമന്ത്രിപദത്തില്‍ ഒഴികെ തുല്യാധികാരം നല്‍കാന്‍ ബി.ജെ.പി തയാറാണെന്ന് ദൂതന്മാര്‍ മുഖേനയാണ്​ സേനയെ അറിയിച്ചത്​. നിലവില്‍ കേന്ദ്രത്തില്‍ ഒരു കാബിനറ്റ്പദവിയുള്ള സേന ഒരു കാബിനറ്റ് പദവിയും ഒരു സഹമന്ത്രിപദവും അധികം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ഗവർണര്‍ പദവി, കോര്‍പറേഷനുകളിലും തുല്യാധികാരം എന്നിവയാണ് സേനയുടെ മറ്റ്​ ആവശ്യങ്ങൾ.

Tags:    
News Summary - ‘Talks with BJP only on CM post’: Shiv Sena - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.