ന്യൂഡൽഹി: അമിത് ഷാ കർമയോഗിയും ഇന്ത്യയുടെ ഉരുക്കു മനുഷ്യനുമാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂനിവേഴ്സിറ്റി ബിരുദദാന ചടങ്ങിനിടെയായിരുന്നു മുകേഷ് അംബാനി അമിത് ഷായെ പുകഴ്ത്തിയത്.
അമിത് ഭായി നിങ്ങളൊരു യഥാർഥ കർമയോഗിയാണ്. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ നിങ്ങളാണ്. ഗ ുജറാത്തിനും ഇന്ത്യക്കും നിങ്ങളെപോലൊരാളെ നേതാവായി ലഭിച്ചത് അനുഗ്രഹമാണെന്ന് അംബാനി പറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിനെയാണ് ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്ന് വിശേഷിപ്പിക്കുന്നത്.
ഇന്ത്യ സുരക്ഷിതമായ കൈകളിലാണ് ഉള്ളത്. നിങ്ങളുടെ ആഗ്രഹങ്ങൾക്ക് അതിർത്തികൾ നിർണയിക്കരുത്. വലിയ സ്വപ്നങ്ങൾ കാണാൻ മടികാണിക്കേണ്ട കാര്യമില്ല. നാളെയുടെ ഇന്ത്യ നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാനുള്ള അവസരങ്ങൾ നൽകുമെന്ന് ബിരുദം പൂർത്തിയാക്കി യൂനിവേഴ്സിറ്റിയിൽ നിന്ന് പടിയിറങ്ങുന്ന വിദ്യാർഥികളോട് അംബാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.