മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത്. ബി.ജെ.പിയുടെ മുഖ് യ സഖ്യകക്ഷി ശിവസേന ആയിരുന്നു. മഹാരാഷ്ട്രയിൽ ഇപ്പോഴും പ്രധാന കക്ഷി തന്നെയാണ്. ഇനിയും മുഖ്യ സഖ്യകക്ഷിയായി തന ്നെ ബി.ജെ.പിക്കൊപ്പം തുടരുമെന്നും സഞ്ജയ് പ്രതികരിച്ചു. മുംബൈയിൽ പാർട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാൽതാക്കറെയുടെ സ്മാരകത്തിനായുള്ള ഭൂമികൈമാറ്റചടങ്ങിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും മുഖ്യമന്ത്രി ദേവന്ദ്ര ഫട്നാവിസും ഒന്നിച്ച് വേദി പങ്കിട്ടതോടെയാണ് മഹാരാഷ്ട്രയിൽ ശിവസേന - ബി.ജെ.പി സഖ്യസാധ്യതയെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമായത്. എന്നാൽ ഈ ചർച്ചകളെ ശിവസേനയുടെ മുതിർന്ന നേതാവ് തള്ളികളഞ്ഞിരുന്നു. മഹാരാഷ്ട്രയിൽ നിലവിലെ സാഹചര്യത്തിൽ ബി.ജെ.പിയുമായി സഖ്യത്തിന് സാധ്യതയില്ലെന്നായിരുന്നു നേതാക്കൾ നേരത്തെ നിലപാടെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.