​്രപസിഡന്‍റിനെ പുറത്താക്കാന്‍ ബ്രസീല്‍ സെനറ്റിന്‍െറ അംഗീകാരം

ബ്രസീലിയ: ബജറ്റ് നിയമങ്ങള്‍ തെറ്റിച്ചതിന്‍െറ പേരില്‍ സസ്പെന്‍ഷനിലായ ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫിനെതിരെ കുറ്റം ചുമത്തുന്നതിനും സ്ഥാനത്തുനിന്ന് പുറത്താക്കുന്നതിനും സെനറ്റിന്‍െറ അംഗീകാരം. സെനറ്റംഗങ്ങളില്‍ 59 പേര്‍ പുറത്താക്കലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 21 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു.വോട്ടിനോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ പ്രസിഡന്‍റിനെതിരായ നാല് ആരോപണങ്ങളില്‍ മൂന്നും സെനറ്റിന്‍െറ അംഗീകാരം നേടി. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച മാരത്തണ്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഭരണഘടന അനുസരിച്ച് വളരെ ഗൗരവമുള്ള ഉത്തരവാദിത്തമാണ് സെനറ്റര്‍മാര്‍ നിര്‍വഹിക്കുന്നതെന്ന് യോഗത്തിനുമുമ്പ് സുപ്രീംകോടതി പ്രസിഡന്‍റ് റികാര്‍ഡോ ലെവന്‍ഡെസ്കി ഓര്‍മിപ്പിച്ചിരുന്നു.

മേയ് 12നാണ് റൂസഫിനെ ബജറ്റില്‍ കൃത്രിമം കാണിച്ചതായടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്ന് സെനറ്റ് സസ്പെന്‍ഡ് ചെയ്യുന്നത്. എന്നാല്‍, റൂസഫ് ഇക്കാര്യം അന്നുതന്നെ നിഷേധിക്കുകയും തന്നെ നീക്കാനുള്ള അട്ടിമറിയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. തനിക്കെതിരായി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അഴിമതിയുമായി ബന്ധപ്പെട്ടതല്ളെന്നും കഴിഞ്ഞ സര്‍ക്കാര്‍ കാലത്തടക്കം നിലവിലുണ്ടായിരുന്ന രീതി തുടരുക മാത്രമാണ് ചെയ്തതെന്നുമാണ് റൂസഫിന്‍െറ വാദം. രാജ്യത്ത് ഒളിമ്പിക്സ് നടക്കുന്നതിനാല്‍ ആഗസ്റ്റ് അവസാനത്തിലേ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുകയുള്ളൂ.

ആഗസ്റ്റ് 25ന് പുറത്താക്കലിന് മുന്നോടിയായുള്ള വിചാരണ ആരംഭിക്കാനാണ് ഇപ്പോഴുള്ള തീരുമാനം. ഇതിന് ശേഷം നടക്കുന്ന വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ പുറത്താക്കല്‍ പൂര്‍ത്തിയാകൂ.റൂസഫ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടുകയാണെങ്കില്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാവും ഇടക്കാല പ്രസിഡന്‍റുമായ മെക്കിള്‍ ടെമര്‍ പ്രസിഡന്‍റ് പദവിയിലത്തൊനാണ് സാധ്യത. 2018ലെ അടുത്ത തെരഞ്ഞെടുപ്പ് വരെ ഇദ്ദേഹത്തിന് തുടരാനുമാവും. വെള്ളിയാഴ്ചത്തെ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ സ്ഥാനത്ത് ടെമറായിരുന്നു. അതിനിടെ ടെമറും രാജിവെക്കണമെന്ന ആവശ്യം പലകോണില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. ഒളിമ്പിക്സ് പരിപാടിക്കിടയിലും ടെമറിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. റൂസഫ് ബ്രസീലിലെ ആദ്യ വനിതാ പ്രസിഡന്‍റാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.