യു.എന്‍ സെക്രട്ടറി ജനറല്‍ പ്രാഥമിക തെരഞ്ഞെടുപ്പില്‍ പോര്‍ചുഗല്‍ മുന്‍ പ്രധാനമന്ത്രിക്ക് മുന്നേറ്റം

യുനൈറ്റഡ് നേഷന്‍സ്: യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറ പിന്‍ഗാമിയെ തേടിയുള്ള പ്രാഥമിക തെരഞ്ഞെടുപ്പില്‍ മുന്‍ പോര്‍ചുഗല്‍ പ്രധാനമന്ത്രി അന്‍േറാണിയോ ഗ്യുട്ടേര്‍സ്, സ്ലൊവീനിയയുടെ ദനീലോ തൂര്‍ക്, ബള്‍ഗേറിയയുടെ ഐറിന ബോക്കോവ എന്നിവര്‍ക്ക് മുന്നേറ്റം.
12 സ്ഥാനാര്‍ഥികള്‍ മത്സരിച്ച ആദ്യഘട്ട പോളിങില്‍ മൂവരും ആദ്യ സ്ഥാനങ്ങളിലത്തെി. സ്ഥാനാര്‍ഥികളില്‍ പകുതിയും വനിതകളാണ്. യു.എന്‍ രക്ഷാസമിതി പ്രസിഡന്‍സിയില്‍ നടന്ന രഹസ്യ ബാലറ്റിന്‍െറ ഫലം ഓരോ സ്ഥാനാര്‍ഥികള്‍ക്കും യു.എന്നിലെ അവരവരുടെ പ്രതിനിധികള്‍ വഴി എത്തിച്ചുകൊടുക്കുമെന്ന് ജപ്പാന്‍ അംബാസഡര്‍ കോറേ ബെഹ്സോ അറിയിച്ചു. അതതു രാജ്യത്തെ സര്‍ക്കാറുകള്‍ ശിപാര്‍ശ ചെയ്ത മത്സരാര്‍ഥികളെ സംബന്ധിച്ച് നിരവധി തവണ അടച്ചിട്ട വാതില്‍ ചര്‍ച്ചകള്‍ നടത്തിയതിനുശേഷമാണ് പ്രാഥമിക വോട്ടെടുപ്പ് നടത്തിയത്. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന മുന്‍ പോര്‍ചുഗല്‍ പ്രധാനമന്ത്രി ഗ്യുട്ടേര്‍സ് പത്തു വര്‍ഷമായി അഭയാര്‍ഥികള്‍ക്കുള്ള യു.എന്‍ ഹൈകമീഷണറായി പ്രവര്‍ത്തിച്ചുവരുകയാണ്. ദനീലോ തൂര്‍ക്കും ഐറിന ബോക്കോവയും യുനെസ്കോയുടെ ഡയറക്ടര്‍ ജനറല്‍ സ്ഥാനങ്ങള്‍ വഹിച്ചുവരുകയാണ്.

ഡിസംബര്‍ 31ന് പത്തു വര്‍ഷം പൂര്‍ത്തിയാവുന്ന നിലവിലെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ 2007 ജനുവരിയില്‍ പദവിയൊഴിയും.
ചരിത്രത്തില്‍ ആദ്യമായി ഇത്തവണ മത്സരാര്‍ഥികളോട് അവരുടെ വ്യക്തിഗത വിവരങ്ങള്‍ സമര്‍പ്പിക്കാനും അസംബ്ളിയില്‍ നടന്ന അനൗദ്യോഗിക ചര്‍ച്ചയില്‍ പങ്കെടുക്കാനും കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. പൊതുജനങ്ങളില്‍നിന്നും നയതന്ത്ര പ്രതിനിധികളില്‍നിന്നുമുള്ള ചോദ്യങ്ങളും മത്സരാര്‍ഥികള്‍ നേരിട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.