ലണ്ടന്‍: സ്വകാര്യ വിമാനം തകര്‍ന്ന് വീണ് ഉസാമ ബിന്‍ ലാദന്‍െറ ബന്ധുക്കള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. പൈലറ്റും മൂന്നു യാത്രികരുമാണ് അപകടത്തില്‍ മരിച്ചതെന്ന് ബ്രിട്ടണ്‍ ഹാംഷെയര്‍ പൊലീസ് സര്‍വീസ് സ്ഥിരീകരിച്ചു. ഇറ്റലിയെ മിലാന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ജെറ്റ് വിമാനം ഹാംഷെയറിലെ ബ്ളാക്ബുഷെ വിമാനത്താവളത്തില്‍ ഇറങ്ങവെയാണ് തകര്‍ന്നു വീണത്.
ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സലിം ഏവിയേഷന്‍െറ എംബ്രയര്‍ ഫിനോം 300 ജെറ്റ് വിമാനമാണ് തകര്‍ന്നു വീണതെന്ന് സൗദി അറേബ്യ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൗദിക്ക് കൈമാറും. അപകട കാരണത്തെകുറിച്ച് ബ്രിട്ടീഷ് അധികൃതര്‍ അന്വേഷണം നടത്തുമെന്ന് സൗദി ദിനപത്രം ഹയാത്ത് റിപ്പോര്‍ട്ട് ചെയ്തു.
Saudi officials say three members of bin Laden's family killed in UK plane crash - http://t.co/Trnun6Ctia pic.twitter.com/iHtPiMSB6I
— Grasswire (@grasswire) August 1, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.