സന്‍ആ: യമനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് രൂപപ്പെടുത്തിയ കരാര്‍ ഹൂതി വിമതര്‍ തള്ളി. ഇതോടെ കുവൈത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. എന്നാല്‍, ചര്‍ച്ചകളില്‍നിന്ന് പിന്മാറില്ളെന്നും നിലവിലെ കരാര്‍ അംഗീകരിക്കാനാവില്ളെന്നതാണ് നിലപാടെന്നും ഹൂതി വൃത്തങ്ങള്‍ അറിയിച്ചു.
ഹൂതി വിമതര്‍ കരാര്‍ അംഗീകരിക്കില്ളെന്ന് വ്യക്തമാക്കിയതോടെ യമന്‍ സര്‍ക്കാര്‍ ചര്‍ച്ചകളില്‍നിന്ന് പിന്മാറി. സമാധാനചര്‍ച്ചകളില്‍നിന്ന് പിന്മാറുന്നതായും ഹൂതികളും അവരെ പിന്തുണക്കുന്നവരും അവരുടെ എതിര്‍പ്പ് മാറ്റിവെച്ചാല്‍ മാത്രമേ തുടര്‍ന്ന് ചര്‍ച്ചകള്‍ക്കുള്ളൂവെന്നും വിദേശകാര്യമന്ത്രി അബ്ദുല്‍ മലിക് അല്‍മക്ലഫിയാണ് അറിയിച്ചത്. ഐക്യരാഷ്ട്ര സഭാ സമാധാന കരാറിനെ വിമതര്‍ അംഗീകരിച്ചാല്‍ ഏതുനിമിഷവും ചര്‍ച്ചകളിലേക്ക് തിരിച്ചുവരാന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭാ പ്രത്യേക സംഘം തയാറാക്കിയ സമാധാന കരാറനുസരിച്ച് ഹൂതികള്‍ അവരുടെ നിയന്ത്രണത്തിലുള്ള മൂന്ന് പട്ടണങ്ങളില്‍നിന്നും തലസ്ഥാന നഗരിയായ സന്‍ആയില്‍നിന്നും പിന്മാറണം. ഈ ആവശ്യമാണ് ഹൂതികളുടെ എതിര്‍പ്പിനിടയാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.