ബംഗ്ളാദേശ് കള്ളപ്പണം: ഖാലിദ സിയയുടെ മകന് ഏഴുവര്‍ഷം തടവ്

ധാക്ക:  കള്ളപ്പണ കേസില്‍  മുന്‍ ബംഗ്ളാദേശ് പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമായ  ഖാലിദ സിയയുടെ മകന്‍  താരിഖ് റഹ്മാന് ഹൈകോടതി ഏഴുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഖാലിദ സിയയുടെ മൂത്തമകനും ബംഗ്ളാദേശ്  നാഷലിസ്റ്റ് പാര്‍ട്ടിയുടെ സീനിയര്‍ വൈസ് പ്രസിഡന്‍റുമായ താരിഖ്, 2.5 ദശലക്ഷം ഡോളറിന്‍െറ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. കീഴ്കോടതി വെറുതെ വിട്ട കേസിലാണ്  രണ്ടംഗ ബെഞ്ചിന്‍െറ വിധി. പാര്‍ട്ടി അധികാരത്തിലിരുന്ന 2003-2007 കാലയളവില്‍ സിംഗപ്പൂരിലേക്ക് പണം കടത്തിയെന്നാണ് കേസ്. തടവിനൊപ്പം  200 ദശ ലക്ഷം ടാക്ക പിഴ ചുമത്തിയിട്ടുണ്ട്. താരിഖ് റഹ്മാന്‍ ഇപ്പോള്‍ ലണ്ടനിലാണ് കഴിയുന്നത്. 2004ല്‍  പ്രതിപക്ഷ റാലിക്കു നേരെയുണ്ടായ ഗ്രനേഡ് ആക്രമണ കേസിലും താരിഖ്  പ്രതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.