ബ്രിട്ടൺ പ്രധാനമന്ത്രിയായി തെരേസ മെയ് ഇന്ന് അധികാരമേൽക്കും

ലണ്ടന്‍: ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേയ് ഇന്ന് അധികാരമേല്‍ക്കും. ഉച്ചകഴിഞ്ഞാണ് തെരേസ സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കുന്നത്. ഉരുക്കുവനിതയെന്ന് ലോകം വിളിച്ച മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ വനിതാ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നയാളാണ് തെരേസ.

കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ എതിര്‍ സ്ഥാനാര്‍ഥി ആന്‍ഡ്രിയ ലീഡ്‌സം പിന്മാറിയതിനെ തുടര്‍ന്നാണ് തെരേസ പദവിയിലെത്തിയത്. മത്സര രംഗത്ത് പിന്തുണ കുറവാണെന്ന് വ്യക്തമായതോടെയായിരുന്നു ആന്‍ഡ്രിയ പിൻമാറിയത്. 2010 മുതല്‍ ബ്രിട്ടന്റെ ആഭ്യന്തരമന്ത്രിയായി തുടരുന്ന തെരേസ കണ്‍സര്‍വേറ്റ് എംപിമാരില്‍ അറുപത് ശതമാനത്തിന്‍റെ (199) പിന്തുണയോടെയായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. 84 പേരായിരുന്നു ആന്‍ഡ്രിയയെ പിന്തുണച്ചത്.

പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇന്ന് രാവിലെ ബെക്കിങ്ഹാം കൊട്ടാരം സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറും. പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത ശേഷമായിരിക്കും കാമറൂണിന്‍റെ രാജി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.