ലണ്ടന്‍: 2017ല്‍ ബ്രിട്ടന് കൈവരുന്ന യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്‍റ് പദവി ഉപേക്ഷിച്ചതായി പ്രധാനമന്ത്രി തെരേസ മെയ് വ്യക്തമാക്കി. യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോകണമെന്ന ജനവിധിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബ്രിട്ടന്‍െറ തീരുമാനം യൂറോപ്യന്‍ യൂനിയന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ടസ്ക്കിനെ ഫോണില്‍ അറിയിച്ചു. പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം തെരേസ മേയ് ആദ്യമായാണ് യൂറോപ്യന്‍ യൂനിയന്‍ കൗണ്‍സില്‍ പ്രസിഡന്‍റുമായി സംഭാഷണം നടത്തുന്നത്. യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോകുന്നതിനുള്ള ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കുമാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നെതെന്ന് തെരേസ മെയ് പറഞ്ഞു. കൗണ്‍സില്‍ പ്രസിഡന്‍റ് പദം ഇനി വേണ്ടെന്ന് പെട്ടെന്ന് തീരുമാനമെടുത്ത ബ്രിട്ടന്‍െറ നിലപാടിനെ ഡൊണാള്‍ഡ് ടസ്ക് സ്വാഗതം ചെയ്തു.
പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷമുള്ള ആദ്യ വിദേശയാത്രക്കായി ബുധനാഴ്ച രാത്രി തെരേസ ജര്‍മനിയിലേക്ക് തിരിച്ചു.
ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലുമായുള്ള കൂടിക്കാഴ്ചയില്‍ ബ്രെക്സിറ്റിന് കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് തെരേസ മുന്നോട്ടുവെക്കന്‍ പോകുന്ന പ്രധാന ആവശ്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളും കുടിയേറ്റപ്രശ്നങ്ങളും ഐ.എസ് തീവ്രവാദവും ചര്‍ച്ചാവിഷയങ്ങളാവും. പാരിസിലെ നീസ് ആക്രമണത്തിനുശേഷം പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡുമായി തെരേസ ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.