നീസ് ആക്രമണം: അഞ്ചുപേര്‍ക്കെതിരെ കുറ്റപത്രം

പാരിസ്: ദേശീയ ദിനാഘോഷത്തിനിടെ 84 പേരെ ട്രക്കു കയറ്റിക്കൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കൂട്ടക്കൊല നടത്താന്‍ ഫ്രഞ്ച്-തുനീഷ്യന്‍ സ്വദേശി മുഹമ്മദ് ലാഹൗജ് ബോഹ്ലലിന് പിന്തുണ നല്‍കിയവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. 2015ല്‍ ജൂലൈ 14ന് അക്രമം നടത്താന്‍  പദ്ധതിയിട്ടിരുന്നതായി ലാഹൗജിന്‍െറ മൊബൈല്‍ഫോണില്‍ നിന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. അഞ്ചുപേരെയും ഭീകരവിരുദ്ധ കോടതിയുടെ മുന്നില്‍ ഹാജരാക്കിയിരുന്നു. ഫ്രാന്‍സ്-തുനീഷ്യന്‍ സ്വദേശി റംസി (22), തുനീഷ്യക്കാരനായ ചൊക്രി (37), തുനീഷ്യയിലെ തന്നെ മുഹമ്മദ് ഖാലിദ് (40), അല്‍ബേനിയന്‍ സ്വദേശി ആര്‍തന്‍ (38), ഭാര്യ എന്‍കെലേജ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.