പാരിസ്: വടക്കന്‍ ഫ്രാന്‍സിലെ ക്രിസ്തീയ ദേവാലയത്തില്‍ കുര്‍ബാനക്കിടെ വൈദികനെ കഴുത്തറുത്തുകൊന്നത് 19കാരനായ ആദില്‍ കെര്‍മിച്ചെയാണെന്ന് പൊലീസ്. ഐ.എസില്‍ ചേരുന്നതിന് രണ്ടുതവണ സിറിയയിലേക്കു കടക്കാന്‍ ശ്രമിച്ച ആദിലിന്‍െറ മോചനം പ്രസിഡന്‍് ഫ്രാങ്സ്വ ഓലന്‍ഡിനെ പ്രതിക്കൂട്ടിലാക്കിയിരിക്കയാണ്. തീവ്രവാദ സംഘത്തില്‍ ചേരുന്നതില്‍നിന്ന് ആദിലിനെ തന്ത്രപൂര്‍വം മാറ്റിക്കൊണ്ടുവരുകയായിരുന്നു കുടുംബം.
എളുപ്പം സ്വാധീനിക്കപ്പെടുന്ന സ്വഭാവമായിരുന്നു ആദിലിന്‍േറതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അങ്ങനെയാവാം ഐ.എസില്‍ എത്തിപ്പെട്ടത്. സ്കൂള്‍ പഠനകാലത്ത് ക്ളാസില്‍ ശ്രദ്ധിക്കുന്നതിന് പകരം മറ്റുകാര്യങ്ങളിലായിരുന്നു അവന് ശ്രദ്ധ.
മുസ്ലിംകള്‍ക്ക് സമാധാനത്തോടെ ഫ്രാന്‍സില്‍ ജീവിക്കാനാവില്ളെന്നായിരുന്നു ആദില്‍ പറഞ്ഞിരുന്നത്. റേഡിയോ വാര്‍ത്തയിലൂടെയാണ് ആദില്‍ ക്രിസ്തീയ പുരോഹിതനെ കൊലപ്പെടുത്തിയ വാര്‍ത്ത സഹപാഠി അറിഞ്ഞത്. വാര്‍ത്ത കേട്ടപ്പോള്‍ അദ്ഭുതം തോന്നിയില്ല. രണ്ടുവര്‍ഷം മുമ്പും ഇതേക്കുറിച്ച് അവന്‍ പറയുമായിരുന്നു.
2015 മാര്‍ച്ചിലാണ് ആദില്‍ സിറിയയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ആദ്യം ജര്‍മന്‍ പൊലീസിന്‍െറ പിടിയിലാവുന്നത്. പിന്നീട്, ഫ്രാന്‍സിലേക്ക് തിരിച്ചയച്ച ആദിലിനെ ജയിലിലടച്ചു. ഉപാധികളുടെ അടിസ്ഥാനത്തില്‍ പരോള്‍ ലഭിച്ച ഉടന്‍ വീണ്ടും സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇത്തവണ തുര്‍ക്കി വഴിയായിരുന്നു നീക്കം. അധികൃതര്‍ പിടികൂടി ഫ്രാന്‍സിലേക്കയച്ചു. 2015 മേയ്വരെ തടവിലിട്ടു. പ്രോസിക്യൂട്ടര്‍മാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഈ വര്‍ഷം മാര്‍ച്ചില്‍ ആദിലിനെ മോചിപ്പിച്ചു. ഇലക്ട്രോണിക് ടാഗ് ധരിക്കണമെന്നും വാരാദ്യങ്ങളില്‍ രാവിലെ 8.30നും 12.30നും ഇടയിലേ പുറത്തിറങ്ങാവൂ എന്നുമുള്ള ഉപാധികളുടെ അടിസ്ഥാനത്തിലായിരുന്നു മോചനം. നാലാം തവണയാണ് ആദില്‍ ആക്രമണത്തിന് ശ്രമം നടത്തുന്നത്.
സിറിയയിലേക്ക് കടക്കാനുള്ള നീക്കങ്ങളില്‍ കുറ്റബോധം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മോചിപ്പിച്ചതെന്നാണ് കോടതിഭാഷ്യം. ജീവിതം തിരിച്ചുപിടിക്കണം. സുഹൃത്തുക്കളെ കാണണം. വിവാഹം കഴിക്കണം. ഇതായിരുന്നു. പരോള്‍ ഹിയറിങ്ങിനിടെ കോടതിയോട് പറഞ്ഞത്. അല്‍ജീരിയയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയതാണ് ആദിലിന്‍െറ കുടുംബം. മൂന്നു മക്കളില്‍ രണ്ടാമത്തെ കുട്ടിയായിരുന്നു. കോളജ് പ്രഫസറാണ് മാതാവ്. സിറിയയിലേക്ക് കടക്കാനുള്ള നീക്കത്തെക്കുറിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ആരും ശ്രദ്ധിച്ചുപോലുമില്ളെന്ന് ആ മാതാവ് ജനീവ പത്രത്തോടു പറഞ്ഞു.
പള്ളിയില്‍ രണ്ട് ആക്രമികള്‍ക്കൊപ്പം അതിക്രമിച്ചു കയറിയ ആദില്‍ ബന്ദിയാക്കിയ ഉടന്‍ വൈദികനോട് മുട്ടുകുത്തി തലതാഴ്ത്തി നില്‍ക്കാന്‍ ആവശ്യപ്പെടുകയും കഴുത്തറുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.