റോം: മൂന്ന് ഇന്ത്യന്‍ ഐ.ഐ.ടി വിദ്യാര്‍ഥികള്‍ക്ക് ഇറ്റാലിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് വംശീയ വിവേചനം. ഇറ്റലിയില്‍ ഇന്‍േറണ്‍ഷിപ് ചെയ്യുന്ന ഐ.ഐ.ടി മുംബൈ, ഐ.ഐ.ടി ഡല്‍ഹി എന്നിവിടങ്ങളിലെ ഉദയ് കുസുപതി, അക്ഷിത് ഗോയല്‍, ദീപക് ഭട്ട്, എന്നീ സയന്‍സ് വിദ്യാര്‍ഥികള്‍ക്കാണ് ദുരനുഭവമുണ്ടായത്.
വെന്‍റിമിഗ് ലിയ റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളുടെ ഐഡന്‍റിറ്റി കാര്‍ഡ് അധികൃതര്‍ കൈക്കലാക്കുകയും വംശീയ വിവേചനത്തോടെ പെരുമാറുകയും ചെയ്തെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സംഭവം വിശദീകരിച്ച് ഇവര്‍ ഇന്ത്യന്‍ എംബസിക്ക് കത്തെഴുതിയിട്ടുണ്ട്. ഇന്‍സൈറ്റ് മാഗസിന്‍ എഡിറ്റര്‍ ശ്രീ രംഗ് ജാവ്ദേക്കറും ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തത്തെി. അവര്‍ വിദ്യാര്‍ഥികളോട് ഇംഗ്ളീഷ് ഭാഷയിലല്ല സംസാരിച്ചതെന്നും വിദ്യാര്‍ഥികള്‍ പാസ്പോര്‍ട് നല്‍കിയിട്ടും അവര്‍ സ്വീകരിച്ചില്ളെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ ഫ്രാന്‍സിലേക്ക് പോകും. അതേസമയം ദിനം പ്രതി അനവധി സിറിയന്‍ അഭയാര്‍ഥികളെ ഇറ്റലിക്കാര്‍ സ്വീകരിക്കുന്നതുകൊണ്ട് ഇറ്റലിക്കാര്‍ വംശീയ വാദികളല്ളെന്ന് തനിക്ക് പറയാന്‍ കഴിയുമെന്നാണ് ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ യൂഗോ സിയര്‍ലാറ്റനി ഇതേക്കുറിച്ച് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.