മുംബൈ: അര്‍ഹിച്ച നേരത്ത് അംഗീകാരങ്ങള്‍ തേടിയത്തെിയില്ളെങ്കിലും വൈകിയത്തെിയ ഒരാനന്ദമാണ് ധ്യാന്‍ചന്ദ് പുരസ്കാരമെന്ന് ഇന്ത്യന്‍ വോളിബാളിലെ ഇതിഹാസം ടി.പി.പി. നായര്‍ എന്ന ടി.പി. പത്മനാഭന്‍ നായര്‍. അഞ്ചുവര്‍ഷം മുമ്പാണ് സമഗ്രസംഭാവനക്കുള്ള അവാര്‍ഡിന് പരിഗണിക്കണമെങ്കില്‍ അപേക്ഷിക്കണമെന്ന അറിവുണ്ടാകുന്നത്. അങ്ങനെ 2012ല്‍ ആദ്യമായി അപേക്ഷിച്ചു. അത് നാലുവര്‍ഷം ആവര്‍ത്തിച്ചു.
ഇപ്പോഴതിന് ഞാന്‍ അര്‍ഹനാണെന്ന് അവര്‍ക്കു ബോധ്യപ്പെട്ടിരിക്കുന്നു. ഇത് വൈകിയാണെങ്കിലും സന്തോഷമുണ്ട് -വോളിബാള്‍ രംഗത്തെ സമഗ്രസംഭാവനക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരം നേടിയ ടി.പി.പി. നായര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇനി അംഗീകാരത്തിന് അപേക്ഷിച്ചു നടക്കേണ്ടല്ളൊയെന്ന ആനന്ദവുമുണ്ടെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ഏഷ്യന്‍ ഗെയിംസുകളില്‍ രണ്ടു വെള്ളി മെഡലുകള്‍ നേടിയ ഏക ഇന്ത്യന്‍ വോളിബാള്‍ താരമെന്ന തന്‍െറ റെക്കോഡ് അരനൂറ്റാണ്ടിനുശേഷവും തിരുത്തപ്പെട്ടിട്ടില്ളെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം അര്‍ജുനപോലുള്ള അവാര്‍ഡിന് അര്‍ഹനായിരുന്നുവെന്നും അത് കിട്ടേണ്ടിയിരുന്ന സമയം 1962 ലായിരുന്നുവെന്നും പറഞ്ഞു. ഇതുവരെ 25ഓളം വോളിബാള്‍ താരങ്ങള്‍ക്കാണ് അര്‍ജുന നല്‍കിയത്. 10 പേര്‍ മാത്രമാണ് മെഡല്‍ ജേതാക്കള്‍. ശേഷിച്ചവര്‍ക്ക് വോളിബാള്‍ ഫെഡറേഷന്‍െറ ദയയാണ് അവാര്‍ഡെന്നും വോളിടീമിന്‍െറ ആദ്യമലയാളി ക്യാപ്റ്റന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.