വി.​എ​ൻ. ഗാ​ഡ്ഗി​ൽ

‘ശേ​ഷം നാം ​മ​ഴ​യെ പ​ഴി​ക്കു​ന്നു’; വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ പ്ര​തി​ക​രി​ച്ച് വി.​എ​ൻ. ഗാ​ഡ്ഗി​ൽ

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ഒ​ടു​വി​ൽ പ്ര​തി​ക​രി​ച്ച് വി.​എ​ൻ. ഗാ​ഡ്ഗി​ൽ

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ല​ഘൂ​ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ റി​പ്പോ​ർ​ട്ടാ​യി​രു​ന്നു ത​ന്റേ​തെ​ന്നും അ​തൊ​ന്നും ന​ട​പ്പാ​ക്കാ​തെ മ​ഴ​യെ കു​റ്റം പ​റ​ഞ്ഞ​തു​കൊ​ണ്ട് എ​ന്താ​ണ് പ്ര​യോ​ജ​ന​മെ​ന്നും ചോ​ദി​ക്കു​ക​യാ​ണ് പ്ര​മു​ഖ പ​രി​സ്ഥി​തി ശാ​സ്ത്ര​കാ​ര​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ. അ​ടു​ത്ത കാ​ല​ത്ത് കേ​ര​ള​ത്തി​ൽ ഏ​തൊ​രു പ്ര​കൃ​തി ദു​ര​ന്തം, പ്ര​ത്യേ​കി​ച്ച് പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ൽ അ​ര​ങ്ങേ​റി​യാ​ൽ ച​ർ​ച്ച​യി​ലേ​ക്ക് വ​രു​ന്ന ‘ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ടി’​ന്റെ ശി​ൽ​പി​യാ​യ ഗാ​ഡ്ഗി​ൽ വ​യ​നാ​ട് ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലും അ​നേ​കം മ​നു​ഷ്യ​ർ മ​രി​ച്ചു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ത്ത​ര​മൊ​രു പ്ര​തി​ക​ര​ണം ന​ട​ത്താ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ​യി​ല​ല്ല താ​നെ​ന്നാ​യി​രു​ന്നു ഇ​പ്പോ​ൾ മ​ഹാ​രാ​ഷ്ട്ര​യി​ലു​ള്ള ഗാ​ഡ്ഗി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. ‘മാ​ധ്യ​മം’ ലേ​ഖ​ക​ൻ ന​ട​ത്തി​യ ടെ​ലി​ഫോ​ൺ അ​ഭി​മു​ഖ​ത്തി​ൽ വ​യ​നാ​ട് ദു​ര​ന്ത​ത്തെ​പ്പ​റ്റി​യും പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​ത്തി​ലെ സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ​ക്കു​റി​ച്ചും ഗാ​ഡ്ഗി​ൽ പുണെയിൽനിന്ന് സം​സാ​രി​ക്കു​ന്നു:

  • ചൂ​ര​ൽ​മ​ല​യെ​ക്കു​റി​ച്ച് ഞാ​ൻ പ​റ​ഞ്ഞു’’

ഇ​നി​യൊ​രു ദു​ര​ന്ത​ത്തെ താ​ങ്ങാ​നു​ള്ള ശേ​ഷി വ​യ​നാ​ടി​നി​ല്ലെ​ന്ന് അ​റി​ഞ്ഞി​ട്ടും നാം ​അ​റി​ഞ്ഞ​താ​യി ന​ടി​ക്കു​ന്നി​ല്ല. ചൂ​ര​ൽ​മ​ല​യു​ടെ അ​പ​ക​ടാ​വ​സ്ഥ​യെ​ക്കു​റി​ച്ച് അ​ഞ്ചു​വ​ർ​ഷം മു​മ്പ് വ​യ​നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്റെ ത​ക​ർ​ച്ച​യെ സം​ബ​ന്ധി​ച്ച് സൂ​ച​ന ന​ൽ​കി​യ​ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ്. പാ​ഠ​മു​ൾ​ക്കൊ​ണ്ട് ഇ​നി​യെ​ങ്കി​ലും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ദു​ര​ന്ത​ങ്ങ​ൾ​ത​ന്നെ​യാ​വും ഇ​നി​യും കാ​ത്തി​രി​ക്കു​ന്ന​ത്.

  • സം​സ്ഥാ​ന ഭ​ര​ണ​കൂ​ടം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്’’

വ​യ​നാ​ട്ടി​ലേ​തു​പോ​ലു​ള്ള ദു​ര​ന്ത​ങ്ങ​ൾ മ​നു​ഷ്യ​നി​ർ​മി​തി​ക​ളാ​ണെ​ന്ന് പ​റ​യു​ന്ന​ത് തെ​റ്റാ​കി​ല്ല. പാ​രി​സ്ഥി​തി​ക നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന ഭ​ര​ണ​കൂ​ടം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. അ​തി​രൂ​ക്ഷ​മാ​യ രീ​തി​യി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം സം​ഭ​വി​ക്കു​മ്പോ​ൾ അ​ത് ചെ​റു​ക്കാ​ൻ മ​നു​ഷ്യ​രും ഭ​ര​ണ​കൂ​ട​വും ഒ​ന്നി​ക്ക​ണം. എ​ന്നാ​ൽ, സാ​മ്പ​ത്തി​ക താ​ൽ​പ​ര്യ​ത്തി​ലൂ​ന്നി പ്ര​കൃ​തി​യെ ചൂ​ഷ​ണം ചെ​യ്യു​ന്ന​വ​ർ​ക്ക്​ അ​രു​നി​ൽ​ക്കാ​ൻ ഭ​ര​ണ​കൂ​ടം ത​യാ​റാ​കു​ന്ന കാ​ഴ്ച​യാ​ണി​പ്പോ​ൾ മു​ന്നി​ലു​ള്ള​ത്.

പ​രി​സ്ഥി​തി നി​ല​നി​ൽ​പി​നെ​ക്കു​റി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ തു​ട​ര​ത്തു​ട​രെ അ​വ​ഗ​ണി​ക്കു​ന്ന​താ​ണ് വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ​പോ​ലു​ള്ള ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണം.

  • എ​ന്നി​ട്ട് മ​ഴ​യെ കു​റ്റം പ​റ​യു​ക​യാ​ണ്’’

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ മ​റി​ക​ട​ക്കാ​നു​ള്ള എ​ന്റെ റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് അ​ധി​കാ​രി​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞ​ത്. എ​ന്നി​ട്ട് മ​ഴ​യെ കു​റ്റം പ​റ​യു​ക​യാ​ണ്. വ​ന​മേ​ഖ​ല​ക​ളി​ൽ മ​നു​ഷ്യ​ന്റെ ക​ട​ന്നു​ക​യ​റ്റം പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളെ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​ക്കു​ക​യാ​ണ്.

ക്വാ​റി​ക​ളും റി​സോ​ർ​ട്ടു​ക​ളും നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളും ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്ന് ത​രം​തി​രി​ച്ചു​ത​ന്നെ പ​ശ്ചി​മ​ഘ​ട്ട വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രു​ത​ര​ത്തി​ലു​മു​ള്ള വി​ക​സ​ന​വും ഇ​വി​ടെ പാ​ടി​ല്ലെ​ന്ന് അ​ടി​വ​ര​യി​ട്ട് സൂ​ചി​പ്പി​ച്ചി​ട്ടു​മു​ണ്ട്. ആ​രു കേ​ട്ടു?

  • ബ്രി​ട്ടീ​ഷു​കാ​ർ​ പോ​ലും ചെ​യ്യാ​ത്ത​ത് ചെ​യ്യു​ന്നു’’

തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി ബ്രി​ട്ടീ​ഷു​കാ​ർ ഉ​പ​യോ​ഗി​ച്ച മ​ണ്ണി​നെ ഇ​ന്ന് കൃ​ത്രി​മ ത​ടാ​ക​ങ്ങ​ൾ​ക്കും കൂ​റ്റ​ൻ കെ​ട്ടി​ട​ങ്ങ​ൾ​ക്കു​മാ​യി മാ​റ്റി​മ​റി​ക്കു​ക​യാ​ണ്. ഉ​രു​ള്‍പൊ​ട്ട​ലു​ക​ൾ സം​ഭ​വി​ച്ച​ത് വ​ന​മേ​ഖ​ല​യി​ലാ​ണെ​ന്നും ഇ​തി​ന്​ മ​നു​ഷ്യ ഇ​ട​പെ​ട​ലു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും പ​റ​യു​ന്നു.

ക്വാ​റി​ക​ളു​ടെ ഖ​ന​ന പ്ര​ക​മ്പ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ക​ണ്ണ​ട​ക്കു​ക​യാ​ണ്. ജ​ലാം​ശം സം​ഭ​രി​ക്കാ​ൻ മ​ണ്ണി​നു​ള്ള ശേ​ഷി കു​റ​യു​ക​യാ​ണ്. വെ​ള്ളം മ​ണ്ണി​ന​ടി​യി​ലേ​ക്ക് കി​നി​ഞ്ഞി​റ​ങ്ങാ​നു​ള്ള ശേ​ഷി​യും മ​ണ്ണി​ന്റെ ജ​ല​വാ​ഹ​ക ശേ​ഷി​യും പ്ര​ധാ​ന ഘ​ട​ക​മാ​ണ്. മ​ണ്ണി​ന്റെ ജൈ​വാം​ശ​ത്തി​ന്റെ തോ​ത് വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​പ​ക​രം റി​സോ​ർ​ട്ട് ഉ​ട​മ​ക​ളും ക്വാ​റി ഉ​ട​മ​ക​ളു​മെ​ല്ലാം ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ദുഃ​സ്വാ​ധീ​ന​ത്താ​ൽ മ​ണ്ണി​നെ പ​ണം വി​ള​യു​ന്ന ഇ​ട​മാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. മ​ണ്ണി​ല്‍ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട ജൈ​വാം​ശ​ത്തി​ന്‍റെ അ​ള​വ് തു​ലോം കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു.

  • ദു​ര​ന്തം വ​യ​നാ​ടി​നെ മാ​ത്ര​മ​ല്ല കാ​ത്തി​രി​ക്കു​ന്ന​ത്’

വി​ദ​ഗ്ധ സ​മി​തി നി​ർ​ദേ​ശം സ​ർ​ക്കാ​ർ നി​രാ​ക​രി​ച്ച​തു​വ​ഴി കോ​ട്ടം വ​യ​നാ​ടി​നു മാ​ത്ര​മ​ല്ല, സം​സ്ഥാ​ന​ത്തെ മ​റ്റു ഭാ​ഗ​ങ്ങ​ളെ​ക്കൂ​ടി ബാ​ധി​ച്ചു​തു​ട​ങ്ങി. ഗൗ​ര​വ​ത്തി​ൽ വി​ഷ​യ​ത്തെ കാ​ണാ​ൻ പ​റ്റു​ന്നി​ല്ലെ​ന്ന​താ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ വീ​ഴ്ച.

നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ങ്കി​ൽ ചൂ​ര​ൽ​മ​ല​യും മു​​ണ്ട​ക്കൈ​യു​മൊ​ന്നും അ​വ​സാ​ന​മാ​കി​ല്ല. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നും കു​റ​ക്കു​ന്ന​തി​നും കാ​ലേ​ക്കൂ​ട്ടി​യു​ള്ള ആ​സൂ​ത്ര​ണം വേ​ണം. അ​തി​നു​ള്ള നി​ർ​ദേ​ശം മു​ന്നി​ൽ​വെ​ച്ചു​​കൊ​ടു​ത്തി​ട്ടും ന​ട​പ്പാ​ക്കു​ന്നി​ല്ല.

ഭ​ര​ണ​കൂ​ട​ത്തി​നു മാ​ത്ര​മേ ഈ ​ദു​ര​ന്ത​ങ്ങ​ളെ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് കാ​ര്യ​ങ്ങ​ൾ. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വ​ര​ൾ​ച്ച​യും വെ​ള്ള​പ്പൊ​ക്ക​വു​മെ​ല്ലാം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും കു​റ​ക്കു​ന്ന​തി​നും പ​ക​രം, ഭ​ര​ണ​കൂ​ടം അ​തി​ന്റെ കെ​ടു​തി​ക​ൾ​ക്ക് ആ​ക്കം​കൂ​ട്ടു​ന്നു എ​ന്ന​ത് മ​ഹാ ക​ഷ്ട​മാ​ണ്.

പശ്ചിമ ഘട്ടം

ആറ് സംസ്ഥാനങ്ങളിലും 44 ജില്ലകളിലും 142 താലൂക്കുകളിലുമായി വ്യാപിച്ചുകിടക്കുന്ന വിശാലമായ പ്രദേശമാണ് പശ്ചിമഘട്ടം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് ജൈവ വൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായി യുനെസ്‌കോ അംഗീകരിച്ച ഈ വനം നിറഞ്ഞ കുന്നുകൾ ഗോദാവരി, കൃഷ്ണ, കാവേരി എന്നിവയുൾപ്പെടെ നിരവധി നദികളുടെ ഉൽഭവസ്ഥാനമാണ്.

ആറ് സംസ്ഥാനങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന വലിയ ജലസംഭരണിയായി പശ്ചിമഘട്ടം പ്രവർത്തിക്കുന്നു. ഇപ്പോൾ ആജലസംഭരണിയിൽ ചോർച്ചയും ജലക്ഷാമവും രൂക്ഷമാണ്. നദികളെല്ലാം വറ്റിവരളുകയാണ്. കൂടാതെ വെള്ളമുള്ളിടത്തെല്ലാം അത് വളരെ മലിനമാണ്. കാലാവസ്ഥാ വ്യതിയാനം കാരണം കൊടും ചൂടും പ്രളയവും ഈ പ്രദേശങ്ങളിൽ പതിവായി.

ഗാഡ്ഗിൽ റിപ്പോർട്ട്

മുഴുവൻ ഇന്ത്യയുടെയും, പ്രത്യേകിച്ച് ദക്ഷിണേന്ത്യയുടെ സുസ്ഥിര നിലനിൽപ്പിനായി, നാമാവശേഷമായികൊണ്ടിരിക്കുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാം യു.പി.എ സർക്കാർ, 2010 മാർച്ചിൽ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അധ്യക്ഷനായി, പശ്ചിമഘട്ടമലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളുമടങ്ങുന്ന പാരിസ്ഥിതികവ്യൂഹം നേരിടുന്ന പ്രശ്നങ്ങൾസംബന്ധിച്ചു പഠിച്ച്, റിപ്പോർട്ടു സമർപ്പിക്കുന്നതിനായി വിദഗ്ധ സമിതിയെ (ഗാഡ്ഗിൽ കമ്മീഷൻ) നിയോഗിച്ചു.

14 വിദഗ്ധരടങ്ങിയ ഈ സമിതി തയാറാക്കിയ റിപ്പോർട്ട് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് എന്നാണ് അറിയപ്പെടുന്നത്. വിശദപഠനത്തിനു ശേഷം കമ്മീഷൻ 2011 ഓഗസ്റ്റ് 31 ന് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, ഇതിൽ തുടർ നടപടികൾ ഉണ്ടായില്ല. തുടർന്ന് പ്രമുഖ ശാസ്ത്രജ്ഞൻ കസ്തൂരി രംഗൻ ചെയർമാനായി മറ്റൊരു കമീഷനെ നിയോഗിക്കുകയും ചെയ്തു.

Tags:    
News Summary - wayanad landslide-madhav gadgil-interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.