കർണാടകയിൽ കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്ത് സാധാരണക്കാരുടെ ജീവിതം അസഹനീയമായിത്തുടങ്ങിയപ്പോഴാണ് സംസ്ഥാനത്തെ പൗരാവകാശ കൂട്ടായ്മകൾ ‘എദ്ദേളു കർണാടക’(വേക് അപ് കർണാടക) എന്ന ബാനറിൽ രംഗത്തുവരുന്നത്. കഴിഞ്ഞവർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വൻ വിജയത്തിനു പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന് ‘എദ്ദേളു കർണാടക’യുടെ ആസൂത്രിത കാമ്പയിനായിരുന്നു. കർണാടക മോഡലിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ദേശീയതലത്തിൽ ‘വേക് അപ് ഇന്ത്യ’എന്നപേരിൽ സെക്കുലർ കൂട്ടായ്മകളുടെ പ്രവർത്തനവും ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ നടന്നുവരുന്നു. ‘എദ്ദേളു കർണാടക’കൺവീനർ നൂർ ശ്രീധർ ‘മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖം...
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഞങ്ങൾ മാസങ്ങൾക്കുമുമ്പേ ഹോംവർക്ക് തുടങ്ങിയിരുന്നു. വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ അത് ആവശ്യമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച ഫലം ഞങ്ങൾക്ക് പ്രതീക്ഷ പകരുന്നതായിരുന്നു. എദ്ദേളു കർണാടക (വേക് അപ് കർണാടക) തീർത്ത മോഡൽ മറ്റു സംസ്ഥാനങ്ങളിലെ വിവിധ പൗരാവകാശ കൂട്ടായ്മകൾക്ക് പ്രചോദനമായി.
പലരും ഇങ്ങോട്ടു ബന്ധപ്പെട്ടു. ഈ ഗ്രൂപ്പുകളെയെല്ലാം ചേർത്ത് സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ ബംഗളൂരുവിൽ വെച്ച് ദേശീയതല കാമ്പയിൻ ആലോചനയോഗം നടത്തി. ഇപ്പോൾ ‘വേക് അപ് ഇന്ത്യ’24 സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള നെറ്റ്വർക്കാണ്. താരാറാവു, നദീം ഖാൻ, ടീസ്റ്റ സെറ്റൽവാദ്, ഡോ. ലളിത, സൽമാൻ, സ്വാതി തുടങ്ങിയവരാണ് ‘വേക് അപ് ഇന്ത്യ’നയിക്കുന്നത്. കർണാടകയിലെ പ്രവർത്തനങ്ങളാണ് ഞാൻ നോക്കുന്നത്.
എൻ.ഡി.എയെ പരാജയപ്പെടുത്തുകയും ‘ഇൻഡ്യ’മുന്നണിയെ പിന്തുണക്കുകയും ചെയ്യുന്നതിനൊപ്പം ‘ഇൻഡ്യ’മുന്നണിയോട് തിരുത്തൽ ശക്തിയായി പോരാടുകയും ചെയ്യുക എന്നതാണ് ഞങ്ങൾ നൽകുന്ന രാഷ്ട്രീയ ആഹ്വാനം.
ഇൻഡ്യ മുന്നണിക്ക് ഉപാധികളോടെയാണ് പിന്തുണ. തെരഞ്ഞെടുപ്പ് കഴിഞ്ഞല്ല ഞങ്ങൾ ഇൻഡ്യ മുന്നണിയുമായി പോരാടുന്നത്. ഇൻഡ്യ മുന്നണി ന്യൂനപക്ഷങ്ങളെയോ ദലിതുകളെയോ അവഗണിക്കുകയോ പഴയ മോശം പ്രവണതകൾ പുറത്തെടുക്കുകയോ ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടാൽ ഞങ്ങൾ അവർക്ക് മുന്നറിയിപ്പ് നൽകും. ഇൻഡ്യ മുന്നണിയെ ഒരേ സമയം പിന്തുണക്കുകയും അവരുമായി പോരാടുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ നയം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ച മണ്ഡലങ്ങളാണിവ. എന്നാൽ, ഞങ്ങൾ ഇറങ്ങി കാര്യമായ പ്രചാരണം നടത്തിയാൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുന്ന മണ്ഡലങ്ങൾ കൂടിയാണ്. 110 മണ്ഡലങ്ങളിൽ ഫലം നിർണയിക്കാനാകുംവിധം ഇടപെടാനാവുക എന്നത് ചെറിയ കാര്യമല്ലല്ലോ...
‘മേക് എ ഫിസ്റ്റ് ബ്രേക്ക് ദ ബ്രാഞ്ച്’എന്നതാണ് ഞങ്ങളുടെ തന്ത്രം. ആർ.എസ്.എസ്, ബി.ജെ.പി, ബജ്റങ്ദൾ, വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള സംഘ്പരിവാർ ഒരു വടവൃക്ഷം പോലെ വളർന്നിരിക്കുന്നു. ഇതിന്റെ അടിവേര് ശക്തമാണ്. ഒറ്റയടിക്ക് പരാജയപ്പെടുത്തുക അസാധ്യമാണ്. രണ്ടോ മൂന്നോ ദശാബ്ദം തുടർച്ചയായി പോരാടേണ്ടിവരും.
എന്നാൽ, ഇത്തവണ അധികാരത്തിലെത്തുന്നത് തടയുകയാണ് ലക്ഷ്യം. ഒറ്റയടിക്ക് മരം വീഴ്ത്താൻ ശ്രമിക്കുന്നതിനു പകരം ദുർബലമെന്ന് തോന്നുന്ന ശാഖകൾ മുറിക്കുകയാണ് വേണ്ടത്. ഞങ്ങൾ ജനങ്ങൾക്ക് നൽകുന്ന സന്ദേശം അതാണ്. സംഘ്പരിവാർ എന്ന വൻമരത്തിലെ എല്ലാ കൊമ്പുകളും ഒറ്റയടിക്ക് മുറിക്കാൻ ശ്രമിക്കരുത്. അത് പാഴ്വേലയാണ്. ദുർബലമായ ശാഖകൾ ഏതൊക്കെയെന്ന് കണ്ടെത്തുക. അവയിൽ മുറുകെ പിടിച്ച് ആ കൊമ്പുകൾ പൊട്ടിക്കുക.
എല്ലാ സംസ്ഥാനത്തും ഞങ്ങൾ സർവേ നടത്തിയിരുന്നു. തെരഞ്ഞെടുത്ത 110 മണ്ഡലങ്ങളിലെ ക്രിട്ടിക്കൽ ബൂത്തുകൾ കണ്ടെത്തി. ഓരോ സംഘത്തിനും പ്രത്യേകം ദൗത്യമേൽപിച്ചു. ഇവർ എങ്ങനെ പ്രവർത്തിക്കണമെന്നതിന് പ്രത്യേക പരിശീലനങ്ങളും ശിൽപശാലകളും സംഘടിപ്പിച്ചു.
കേരളത്തിലും തമിഴ്നാട്ടിലും ‘വേക് അപ് ഇൻഡ്യ’യുടെ പ്രവർത്തനമുണ്ട്. എന്നാൽ, കർണാടകയെപോലെ അധികം പണിയെടുക്കേണ്ട സാഹചര്യം അവിടെയില്ല. അവിടെനിന്നൊന്നും ബി.ജെ.പിക്ക് കാര്യമായ സംഭാവനയുണ്ടാവില്ല. എന്നാൽ, കർണാടകയിൽ ഞങ്ങൾക്ക് വലിയ ദൗത്യമാണുള്ളത്.
ഏറ്റവും കൂടുതൽ സീറ്റുകളിൽ ഞങ്ങൾ പ്രവർത്തിക്കുന്നത് കർണാടകയിലാണ്. ആകെയുള്ള 28 സീറ്റിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ ബംഗളൂരു റൂറൽ ഒഴികെ 27 സീറ്റിലും ഞങ്ങൾ പണിയെടുക്കുന്നുണ്ട്. 20 സീറ്റാണ് ടാർഗറ്റ്. ബംഗളൂരു റൂറലിൽ ഡി.കെ. സുരേഷിനായി സഹോദരൻ ഡി.കെ. ശിവകുമാർതന്നെ നന്നായി പണിയെടുത്തിട്ടുണ്ട്. അവിടെ അവർ തന്നെ വിജയമുറപ്പാക്കും.
സഹകരണമുണ്ട്. പക്ഷേ, ഞങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിലല്ല അവരുടെ പ്രചാരണം നീങ്ങുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ കർഷകപ്രശ്നങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഞങ്ങൾ കോൺഗ്രസ് നേതാക്കളോട് അഭ്യർഥിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.