യു.ഡി.എഫും എൽ.ഡി.എഫും എതിരാളികളായി അഭിനയിക്കുന്നുണ്ട്. കേരളം വിട്ടാൽ അവർ ഒറ്റക്കെട്ടാണ്. 15 വർഷം എം.പിയായിരുന്ന ആന്റോ ആൻറണി എന്താണ് ചെയ്തതത്. ഹൈമാസ്റ്റ് ലൈറ്റുകളം വിശ്രമ കേന്ദ്രങ്ങളും സ്ഥാപിച്ചതാണ് യു.ഡി.എഫിന് ചൂണ്ടിക്കാട്ടാനുള്ളത്. കേരളത്തെ കടക്കെണിയിലേക്ക് തള്ളിയിട്ട ധനമന്ത്രിയാണ് ടി.എം. തോമസ് ഐസക്. ഇവരുടെ വികസന കാഴ്ചപ്പാടുകളെ കുറിച്ച് ജനം മനസ്സിലാക്കി കഴിഞ്ഞു. വികസനത്തെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ രൂപവത്കരിക്കുമെന്നത് ഉറപ്പാണ്. മറ്റ്രണ്ട് പേരിൽ ആരു ജയിച്ചാലും എന്ത് നേട്ടമാണുണ്ടാകുകയെന്ന് ജനം ചിന്തിക്കണം. ഭരിക്കുന്ന പാർട്ടിയുടെ എം.പിക്ക് മണ്ഡലത്തിൽ ഏറെ ചെയ്യാൻ കഴിയും.
മണ്ഡലത്തിലെ എല്ലാ കാര്യങ്ങളും പഠിച്ച് തയാറാക്കിയ പ്രകടന പത്രികയുമായാണ് എൻ.ഡി.എ മത്സരിക്കുന്നത്. പര്യടന കേന്ദ്രങ്ങളിലെല്ലാം വലിയ സ്വീകരണം ലഭിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽപെട്ടവരും യുവതീയുവാക്കളും മോദിയുടെ വികസന കാഴ്ചപ്പാടിനെ അംഗീകരിക്കുന്നു. അതിന്റെ പ്രതിഫലനം എൻ.ഡി.എക്ക് വിജയം സമ്മാനിക്കും എന്നു ഞാൻ പ്രതീക്ഷിക്കുന്നു. പത്തനംതിട്ടയെ കേരളത്തിലെ മാതൃകാ മണ്ഡലമാക്കാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
തെരഞ്ഞെടുക്കപ്പെട്ടാൽ പത്തനംതിട്ടയിൽ ദേശീയ പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനം കൊണ്ടുവരും. ദേശീയ തീർഥാടന കേന്ദ്രങ്ങളുള്ള മണ്ഡലത്തിൽ തീർഥാടക ടൂറിസം പദ്ധതിയും വികസനവും കൊണ്ടുവരും. അയോധ്യയിലും വാരാണാസിയിലുമുണ്ടായ വികസനത്തിന് ഈ മണ്ഡലത്തിലും അർഹതയുണ്ട്. പത്ത് വരിദേശീയ പാതയും രാജ്യാന്തര നിലവാരത്തിലെ റെയിൽവേ സ്റ്റേഷനുകളും വിമാനത്താവളങ്ങളുമാണ് അയോധ്യയിലും വാരാണാസിയിലും യാഥാർഥ്യമായത്. ശബരി റെയിൽവേയും നടപ്പാക്കണം. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് ഐ.ടി പാർക്കുകൾ ഉൾപ്പെടെയുള്ളവ മണ്ഡലത്തിൽ യാഥാർഥ്യമാക്കും. ശബരിമലയിൽവൻ വികസനം എത്തിക്കും. തീർത്ഥാടക ടൂറിസത്തിന് ഒരുപാട് സാദ്ധ്യതകൾ ഇവിടെയുണ്ട്. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്രപദ്ധതിയാണ് ഞങ്ങൾക്കുളളത്.
കഴിഞ്ഞ എട്ടു വർഷം കണ്ടപോലെ ഒരു ദുർഭരണം സംസ്ഥാനത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. സർക്കാറിനെതിരായ വികാരം പോലെ പത്തനംതിട്ടയിൽ എം.പിക്കെതിരായും ജനവികാരമുണ്ട്. 15 വർഷം ഒന്നും ചെയ്യാതിരുന്ന എം.പിയെന്നാണ് ജനങ്ങൾ പറയുന്നത്. ഒരു വികസന പദ്ധതിയും എം.പി കൊണ്ടുവന്നിട്ടില്ല. ഇന്ത്യ നേട്ടങ്ങളിലേക്ക്കുതിക്കുമ്പോൾ കേരളം മാത്രം പിന്നോക്കം നിൽക്കുന്നു. യുവാക്കൾക്കായുള്ള എന്തുപദ്ധതിയാണ് ഇവിടെയുള്ളത്. യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കണമെങ്കിൽ സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ സഹായം ലഭിക്കണം. 117 സ്റ്റാർട്ടപ്പ് യൂണികോണുകൾ ഇന്ത്യയിലുണ്ട്. ഇത് കേരളത്തിൽ എത്രയുണ്ട്?. അതിനായി ഇവിടുത്ത ഭരണകർത്താക്കൾ എന്ത്ചെയ്യുന്നു.
ജനങ്ങളോടു പറയുന്നത്. കഴിഞ്ഞ ഏപ്രിൽ ആറിനാണ് ഭാരതീയ ജനത പാർട്ടിയിൽ ചേരുന്നത്. പദവികൾ ചോദിച്ചിട്ടില്ല. ഒരു സ്ഥാനവും ചോദിച്ചിട്ടില്ല. കൊച്ചിയിൽ നടത്തിയ ആദ്യ പരിപാടിയിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത് ഇടപഴകാൻ കഴിഞ്ഞു. അച്ഛൻ എ.കെ. ആന്റണിയുമായി ഒരു പ്രശ്നങ്ങളും ഇല്ല. വീട്ടിലും രാഷ്ട്രീയം സംസാരിക്കാറില്ല. അച്ഛനുമായി രാഷ്ട്രീയം സംസാരിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.