മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂ​പ നി​ര​ക്കിൽ 10 കിലോ അരി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മു​ന്‍ഗ​ണ​നേ​ത​ര വി​ഭാ​ഗം റേ​ഷ​ന്‍ കാ​ര്‍ഡു​കാ​ര്‍ക്ക് മാ​ര്‍ച്ച്, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ല്‍ 10 കി​ലോ വീ​തം അ​രി ന​ൽ​കാ​ൻ Cabinet Meeting തീ​രു​മാ​നി​ച്ചു. കി​ലോ​ക്ക്​ 15 രൂ​പ നി​ര​ക്കി​ലാ​കും വി​ത​ര​ണം. ബ​ജ​റ്റി​ൽ ഇൗ കാര്യം ​പ്ര​ഖ്യാ​പ​ിച്ചിരു​ന്നു.

•വ​യ​നാ​ട് ജി​ല്ല​യി​ല്‍ കാ​ര്‍ബ​ണ്‍ ന്യൂ​ട്ര​ല്‍ കോ​ഫി പാ​ര്‍ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് വാ​ര്യാ​ട് എ​സ്​​റ്റേ​റ്റി​ലെ (ചെ​മ്പ്രാ പീ​ക്ക്) 102.6 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കും.

•മാ​ഞ്ഞൂ​ര്‍ (കോ​ട്ട​യം), വ​ള​വു​പ​ച്ച /ചി​ത​റ (കൊ​ല്ലം റൂ​റ​ല്‍) പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ള്‍ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് 36 ത​സ്തി​ക​ക​ള്‍ വീ​തം (ആ​കെ 72) സൃ​ഷ്​​ടി​ക്കും.

•പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ അ​മ്മ​ക​ണ്ട​ക​ര സാ​റ്റ്​​ലൈ​റ്റ് ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്രം, ഡ​യ​റി എ​ൻ​റ​ര്‍പ്ര​ണ​ര്‍ഷി​പ് ​െഡ​വ​ല​പ്‌​മെൻറ്​ സെൻറ​റാ​യി ഉ​യ​ര്‍ത്തു​ന്ന​തി​ന് നാ​ല്​ സ്ഥി​രം ത​സ്തി​ക​ക​ളും ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്ന്​ ത​സ്തി​ക​ക​ളും സൃ​ഷ്​​ടി​ക്കും.

•108 ആം​ബു​ല​ന്‍സി​ന് തീ ​പി​ടി​ച്ച് ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യ കു​ട്ട​നാ​ട് നേ​ത്ര ഒ​പ്ടി​ക്ക​ല്‍സ് ഉ​ട​മ ചാ​വേ​ലി​ല്‍ വീ​ട്ടി​ല്‍ മ​ഞ്ചു മ​ഞ്ചേ​ഷി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കും.

•സ​ർ​ക്കാ​ർ ക​രാ​റു​ക​ളി​ല്‍ സ​ര്‍ക്കാ​റു​മാ​യോ മ​റ്റേ​തെ​ങ്കി​ലും ക​ക്ഷി​യു​മാ​യോ ഉ​ള്ള ത​ര്‍ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​ര്‍ബി​ട്രേ​ഷ​ന്‍ കോ​ട​തി​യാ​യി ജി​ല്ല കോ​ട​തി സ്ഥാ​പി​ക്കും.

•വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ര്‍മാ​ണം സം​ബ​ന്ധി​ച്ച ആ​ര്‍ബി​ട്രേ​ഷ​നു​വേ​ണ്ടി റി​ട്ട. ജ​സ്​​റ്റി​സ് കു​ര്യ​ന്‍ ജോ​സ​ഫി​നെ കേ​ര​ള സ​ര്‍ക്കാ​റി​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ആ​ര്‍ബി​ട്രേ​റ്റ​റാ​യി നി​യ​മി​ക്കും.

•ച​മ്ര​വ​ട്ടം റെ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജി​െൻറ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ന് മേ​രി​മാ​ത ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ക​മ്പ​നി​ക്ക് 32.6 കോ​ടി രൂ​പ​ക്ക്​ ക​രാ​ര്‍ ന​ല്‍കാ​ൻ അ​നു​മ​തി ന​ല്‍കും.

•നി​യ​മ​സ​ഭ സ​മ്മേ​ള​ന കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നാ​ല്‍ നി​ല​വി​ലു​ള്ള 25 ഓ​ര്‍ഡി​ന​ന്‍സു​ക​ള്‍ പു​ന​ര്‍വി​ളം​ബ​രം ചെ​യ്യാ​ന്‍ ഗ​വ​ര്‍ണ​റോ​ട് ശി​പാ​ര്‍ശ ചെ​യ്​​തു. ഒ​രു ഓ​ര്‍ഡി​ന​ന്‍സ് ഭേ​ദ​ഗ​തി​ക​ളോ​ടെ പു​ന​ര്‍വി​ളം​ബ​രം ചെ​യ്യും. ര​ണ്ട് ഓ​ര്‍ഡി​ന​ന്‍സു​ക​ള്‍ സം​യോ​ജി​പ്പി​ച്ച്​ നാ​ല്​ ഓ​ര്‍ഡി​ന​ന്‍സു​ക​ള്‍ പു​ന​ര്‍വി​ളം​ബ​രം ചെ​യ്യാ​നും മ​ന്ത്രി​സ​ഭ ശി​പാ​ര്‍ശ ചെ​യ്തു.

•കെ.​എ​സ്.​ഡി.​പി എം.​ഡി​യാ​യി എ​സ്. ശ്യാ​മ​ള​യെ നി​യ​മി​ക്കും. കെ​ല്ലി​ല്‍ ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​രാ​യ അ​വ​ര്‍ ഇ​പ്പോ​ള്‍ ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ കെ.​എ​സ്.​ഡി.​പി എം.​ഡി​യാ​​ണ്.

•സ​ര്‍ക്കാ​ര്‍ ഐ.​ടി പാ​ര്‍ക്കു​ക​ളു​ടെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റാ​യി ജോ​ണ്‍ എം. ​തോ​മ​സി​നെ മൂ​ന്നു​ വ​ര്‍ഷ​ത്തേ​ക്ക് നി​യ​മി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. കോ​ട്ട​യം സ്വ​ദേ​ശി​യാ​ണ്.

•കേ​ര​ള സ്​​റ്റാ​ര്‍ട്ട​പ്​ മി​ഷ​ന്‍ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റാ​യി ത​പ​ന്‍ രാ​യ​ഗു​രു​വി​നെ മൂ​ന്നു വ​ര്‍ഷ​ത്തേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കും.

•സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ര്‍പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​നാ​യി സു​നി​ല്‍ ചാ​ക്കോ​യെ (സി​യാ​ല്‍ ചീ​ഫ് ഫി​നാ​ന്‍ഷ്യ​ല്‍ ഓ​ഫി​സ​ര്‍) നി​യ​മി​ക്കും.

•ക​യ​ര്‍മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണം പ​ഠി​ച്ച് ശി​പാ​ര്‍ശ സ​മ​ര്‍പ്പി​ക്കാ​ൻ മു​ന്‍ ക​യ​ര്‍ സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. പ​ത്മ​കു​മാ​റി​നെ നി​യ​മി​ക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.