മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോ വീതം അരി നൽകാൻ Cabinet Meeting തീരുമാനിച്ചു. കിലോക്ക് 15 രൂപ നിരക്കിലാകും വിതരണം. ബജറ്റിൽ ഇൗ കാര്യം പ്രഖ്യാപിച്ചിരുന്നു.
•വയനാട് ജില്ലയില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് സ്ഥാപിക്കുന്നതിന് വാര്യാട് എസ്റ്റേറ്റിലെ (ചെമ്പ്രാ പീക്ക്) 102.6 ഏക്കർ ഭൂമി ഏറ്റെടുക്കും.
•മാഞ്ഞൂര്‍ (കോട്ടയം), വളവുപച്ച /ചിതറ (കൊല്ലം റൂറല്‍) പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് 36 തസ്തികകള്‍ വീതം (ആകെ 72) സൃഷ്ടിക്കും.
•പത്തനംതിട്ട അടൂര്‍ അമ്മകണ്ടകര സാറ്റ്ലൈറ്റ് ക്ഷീര പരിശീലന കേന്ദ്രം, ഡയറി എൻറര്‍പ്രണര്‍ഷിപ് െഡവലപ്മെൻറ് സെൻററായി ഉയര്‍ത്തുന്നതിന് നാല് സ്ഥിരം തസ്തികകളും ദിവസവേതനാടിസ്ഥാനത്തില്‍ മൂന്ന് തസ്തികകളും സൃഷ്ടിക്കും.
•108 ആംബുലന്‍സിന് തീ പിടിച്ച് ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാശനഷ്ടമുണ്ടായ കുട്ടനാട് നേത്ര ഒപ്ടിക്കല്‍സ് ഉടമ ചാവേലില്‍ വീട്ടില്‍ മഞ്ചു മഞ്ചേഷിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ചുലക്ഷം രൂപ അനുവദിക്കും.
•സർക്കാർ കരാറുകളില്‍ സര്‍ക്കാറുമായോ മറ്റേതെങ്കിലും കക്ഷിയുമായോ ഉള്ള തര്‍ക്കം പരിഹരിക്കുന്നതിന് ആര്ബിട്രേഷന് കോടതിയായി ജില്ല കോടതി സ്ഥാപിക്കും.
•വിഴിഞ്ഞം തുറമുഖ നിര്‍മാണം സംബന്ധിച്ച ആര്ബിട്രേഷനുവേണ്ടി റിട്ട. ജസ്റ്റിസ് കുര്യന് ജോസഫിനെ കേരള സര്‍ക്കാറിനെ പ്രതിനിധാനം ചെയ്യുന്ന ആര്‍ബിട്രേറ്ററായി നിയമിക്കും.
•ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിെൻറ അറ്റകുറ്റപ്പണി നടത്തുന്നതിന് മേരിമാത ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്ക് 32.6 കോടി രൂപക്ക് കരാര്‍ നല്കാൻ അനുമതി നല്‍കും.
•നിയമസഭ സമ്മേളന കാലാവധി അവസാനിച്ചതിനാല്‍ നിലവിലുള്ള 25 ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. ഒരു ഓര്‍ഡിനന്‍സ് ഭേദഗതികളോടെ പുനര്‍വിളംബരം ചെയ്യും. രണ്ട് ഓര്‍ഡിനന്‍സുകള്‍ സംയോജിപ്പിച്ച് നാല് ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യാനും മന്ത്രിസഭ ശിപാര്‍ശ ചെയ്തു.
•കെ.എസ്.ഡി.പി എം.ഡിയായി എസ്. ശ്യാമളയെ നിയമിക്കും. കെല്ലില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായ അവര്‍ ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ കെ.എസ്.ഡി.പി എം.ഡിയാണ്.
•സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകളുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി ജോണ്‍ എം. തോമസിനെ മൂന്നു വര്‍ഷത്തേക്ക് നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കോട്ടയം സ്വദേശിയാണ്.
•കേരള സ്റ്റാര്‍ട്ടപ് മിഷന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി തപന്‍ രായഗുരുവിനെ മൂന്നു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
•സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ചെയര്‍മാനായി സുനില്‍ ചാക്കോയെ (സിയാല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍) നിയമിക്കും.
•കയര്‍മേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണം പഠിച്ച് ശിപാര്‍ശ സമര്‍പ്പിക്കാൻ മുന്‍ കയര്‍ സ്പെഷല്‍ സെക്രട്ടറി എന്‍. പത്മകുമാറിനെ നിയമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.