മലപ്പുറം: മലബാര്‍ സമരത്തിെൻറ ശതാബ്ദി വര്‍ഷത്തില്‍ സ്വാതന്ത്ര്യ സമരത്തെ വികലമാക്കാനും സമര സേനാനികളെ വക്രീകരിക്കാനും ചരിത്രം മാറ്റിയെഴുതാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ 'മതേതര ഇന്ത്യക്കായ് ഉണര്‍ന്നിരിക്കാം' കാമ്പയിന് സംഘടിപ്പിക്കുമെന്ന് സി.പി.ഐ നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മലപ്പുറം കുന്നുമ്മലില്‍ നടക്കുന്ന പരിപാടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി പി. പ്രസാദ് സംബന്ധിക്കും. കവി ആലങ്കോട് ലീലാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം ശനിയാഴ്ച രാവിലെ 10ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യന് മൊകേരി ഉദ്ഘാടനം ചെയ്യും. ചിത്രകാരന്മാരുടെ തത്സമയ വരയും പ്രദര്‍ശനവുമുണ്ടാവും.
വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സംസ്ഥാന കൗണ്‍സില്‍ അംഗം പി. സുബ്രഹ്മണ്യന്, അജിത് കൊളാടി, ഇ. സെയ്തലവി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.