തിരുവനന്തപുരം: ഇക്കൊല്ലം ഉയർത്തി നിശ്ചയിച്ച നികുതി ലക്ഷ്യം പിരിച്ചെടുക്കാൻ മോട്ടോർവാഹന വകുപ്പ് നിർദേശം. നടപ്പ് സാമ്പത്തികവർഷം (22-23) വരുമാന ലക്ഷ്യം 1162.12 കോടി ആണ് ഉയർത്തിയത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ 4138.59 കോടിയാണ് വാഹന നികുതി വരുമാനമായി ലക്ഷ്യമിട്ടിരുന്നത്.
പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഇത് 5300.71 കോടിയായി ഉയർത്തി. ഈ തുക പിരിച്ചെടുക്കാൻ ട്രാൻസ്പോർട്ട് കമീഷണർ എല്ലാ ഡെപ്യൂട്ടി, റീജനൽ, ജോയന്‍റ് റീജനൽ ട്രാൻസ്പോർട്ട് കമീഷണർമാർക്കും നിർദേശം നൽകി. തുക പിരിച്ചെടുക്കാൻ ഓരോ ഉദ്യോഗസ്ഥർക്കും ടാർഗറ്റ് നിശ്ചയിച്ചുനൽകിയിട്ടുണ്ട്. ഫെബ്രുവരി 17നാണ് ട്രാൻസ്പോർട്ട് കമീഷണർ ഈ നിർദേശം നൽകിയത്.
അടുത്ത സാമ്പത്തികവർഷത്തേക്ക് വാഹനനികുതി പിരിവ് ലക്ഷ്യം 5857.61 കോടിയായാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 11ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയസഭയിൽ അവതരിപ്പിച്ച ബജറ്റിലാണിത്. 20-21ൽ ബജറ്റിൽ വാഹന നികുതി ലക്ഷ്യം 3386.28 കോടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.