കൊച്ചി: 12കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ. പെൺകുട്ടിയെ പീഡിപ്പിച്ച വടുതല സ്വദേശി ലിതിൻ (19) പോക്സോ കോടതിയിൽ കീഴടങ്ങുകയായിരുന ്നു. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ വടുതല സ്വദേശികളും ദമ്പതികളുമായ ബിബിൻ (25), വർഷ എന്നിവരെ വീട്ടിൽനിന്ന് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപ്രതികളെയും 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
ജൂൺ മുതൽ ലിതിൻ പെൺകുട്ടിയെ ബിബിെൻറയും വർഷയുടെയും വീട്ടിൽ പീഡിപ്പിക്കുകയായിരുെന്നന്നാണ് പരാതി. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ദമ്പതികൾ ഇതുകാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും നഗ്നവിഡിയോകൾ ആവശ്യപ്പെടുകയായിരുന്നു.
കൈയിലുള്ള വിഡിയോ യൂട്യൂബിൽ ഇടുമെന്നായിരുന്നു ഭീഷണി. ഇതോടെ മാതാപിതാക്കളോട് കുട്ടി വിവരം പറയുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
പരാതിയിൽ പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങള്‍ പ്രതികള്‍ നശിപ്പിച്ചനിലയിലാണ്. അതിനാല്‍ മൊബൈല്‍ ഫോണ്‍ െപാലീസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
എറണാകുളം അസിസ്റ്റൻറ് കമീഷണർ ലാൽജിയുടെ നിർദേശാനുസരണം നോർത്ത് ഇൻസ്പെക്ടർ കണ്ണൻ, സബ് ഇൻസ്പെക്ടർ അനസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.