തിരുവനന്തപുരം: പൊലീസ് സേനക്കും വിരലടയാള ബ്യൂറോക്കും എക്സൈസിനുമായി 130ലേറെ വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭ യോഗം അനുമതി നൽകി. പുതിയ വാഹനം വാങ്ങുന്നതിന് നിയന്ത്രണങ്ങൾ ധനവകുപ്പ് ശക്തിപ്പെടുത്തിയിരിക്കെയാണ് അതിൽ ഇളവ് നൽകി തീരുമാനം എടുത്തത്.
പൊലിസ് സ്റ്റേഷനുകൾക്കായി 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങളാണ് വാങ്ങുക. ഇതിനായി 8.26 കോടി രൂപ അനുവദിച്ചു. വിരലടയാള ബ്യൂറോക്ക് 1.87 കോടി രൂപയ്ക്ക് ബൊലേറോ വാഹനങ്ങൾ വാങ്ങാനാണ് അനുമതി. ഇതേ വിഭാഗത്തിലെ വാഹനങ്ങൾ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രം വാങ്ങണമെന്ന വ്യവസ്ഥയിലാണ് അനുമതി. എക്സൈസ് വകുപ്പിന് 23 മഹീന്ദ്ര നിയോ വാഹനങ്ങളാണ് വാങ്ങുക. ഇതിനായി 2.13 കോടി രൂപ അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.