Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിനും...

പൊലീസിനും എക്​സൈസിനുമായി 130 പുതിയ വാഹനങ്ങൾ വാങ്ങുന്നു

text_fields
bookmark_border
പൊലീസിനും എക്​സൈസിനുമായി 130 പുതിയ വാഹനങ്ങൾ വാങ്ങുന്നു
cancel

തിരുവനന്തപുരം: പൊലീസ്​ സേനക്കും വിരലടയാള ബ്യൂറോക്കും എക്​സൈസിനുമായി 130ലേറെ വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭ യോഗം അനുമതി നൽകി. പുതിയ വാഹനം വാങ്ങുന്നതിന്​ നിയന്ത്രണങ്ങൾ ധനവകുപ്പ്​ ശക്തിപ്പെടുത്തിയിരിക്കെയാണ്​ അതിൽ ഇളവ്​ നൽകി തീരുമാനം എടുത്തത്​.

പൊലിസ് സ്റ്റേഷനുകൾക്കായി 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങളാണ്​ വാങ്ങുക. ഇതിനായി 8.26 കോടി രൂപ അനുവദിച്ചു. വിരലടയാള ബ്യൂറോക്ക്​ 1.87 കോടി രൂപയ്ക്ക് ബൊലേറോ വാഹനങ്ങൾ വാങ്ങാനാണ്​ അനുമതി. ഇതേ വിഭാ​ഗത്തിലെ വാഹനങ്ങൾ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രം വാങ്ങണമെന്ന വ്യവസ്ഥയിലാണ് അനുമതി. എക്സൈസ് വകുപ്പിന് 23 മഹീന്ദ്ര നിയോ വാഹനങ്ങളാണ്​ വാങ്ങുക. ഇതിനായി 2.13 കോടി രൂപ അനുവദിക്കും.

  • സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, പുനരേകീകരണ ദിനം തുടങ്ങിയ വിശേഷ അവസരങ്ങളിൽ തടവുകാർക്ക് പ്രത്യേക ശിക്ഷാ ഇളവ് അനുവദിക്കുന്നതിനായി അർഹരായ തടവുകാരെ കണ്ടെത്തുന്നതിന് മാനദണ്ഡങ്ങൾ / മാർ​ഗനിർദേശങ്ങൾ പരിഷ്കരിക്കും. നിലവിൽ പരാതി ഉയരുന്ന സാഹചര്യത്തിലാണ്​ ഇതിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്​.
  • പട്ടികജാതി-​വർ​ഗ വകുപ്പ് നടപ്പാക്കുന്ന ഭൂരഹിത ഭവനരഹിത പുനരധിവാസ പദ്ധതിയുടെ ഭാ​ഗമായി പട്ടികവിഭാഗ ​ഗുണഭോക്താക്കളുടെ പേർക്ക് ഭൂമി വാങ്ങുമ്പോൾ ആധാര രജിസ്ട്രേഷന് ആവശ്യമായ ഫീസ് ഒഴിവാക്കും. പട്ടിക വിഭാഗ വകുപ്പിൽനിന്നുള്ള ധനസഹായം ഉപയോ​ഗിച്ച്​ ഭൂമി വാങ്ങുമ്പോഴായിരിക്കും ഇത്​.
  • ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽനിന്ന്​ ഫണ്ട് ലഭിക്കുന്നതിന് സംസ്ഥാന വനിത വികസന കോർപറേഷന് 100 കോടി രൂപക്കുള്ള അധിക സർക്കാർ ​ഗാരന്‍റി അനുവദിക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceNew Vehicles
News Summary - 130 new vehicles are being purchased for police and excise
Next Story