കരമന-ആഴാങ്കൽ നടപ്പാതയുടെ സൗന്ദര്യവൽക്കരണത്തിന് 15 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ കരമന-ആഴാങ്കൽ നടപ്പാതയുടെ സൗന്ദര്യവൽക്കരണത്തിനും നവീകരണത്തിനുമായി 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സ്മാർട്ട് സിറ്റി അധികൃതർക്ക് മുമ്പാകെ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം ജലസേചനവകുപ്പ് തയാറാക്കി സമർപ്പിച്ച പദ്ധതിക്കാണ് അംഗീകാരം.

സൈക്കിൾ ട്രാക്ക്, ജോഗിംഗ് ട്രാക്ക്, നിലവിലുള്ള നടപ്പാത കരുമം-തിരുവല്ലം റോഡിലേക്ക് നീട്ടൽ, നിലവിലുള്ള ബണ്ട് ബലപ്പെടുത്തൽ,ഓപ്പൺ ജിം, ചിൽഡ്രൻസ് പാർക്ക്, നടപ്പാതക്ക് സമീപം സൗരോർജ വിളക്കുകൾ, സീറ്ററുകൾ ഉള്ള റേഡിയോ പാർക്ക്, ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനമുള്ള കഫറ്റീരിയ, ടോയ്‌ലറ്റ് കോംപ്ലക്സ്, മിനി ഹാൾ എന്നിവ ഉൾപ്പെടുന്ന സൗകര്യ കേന്ദ്രം, സ്പ്രിറിംഗ്ലർ ജലസേചന സൗകര്യങ്ങളോടു കൂടിയ ലാൻഡ്സ്കേപ്പിങ്, നിലവിലുള്ള സ്നാന ഘട്ടുകളുടെ മെച്ചപ്പെടുത്തൽ,ബോട്ട് ലാൻഡിംഗ് പ്ലാറ്റ്ഫോം റോബോട്ടുകൾ, കോറക്കിൾ തുടങ്ങിയ സംവിധാനങ്ങൾ പദ്ധതിയുടെ ഭാഗമാണ്.

ഇതോടൊപ്പം രണ്ടു തൂക്കുപാലങ്ങൾ, ബട്ടർഫ്ലൈ,ബേഡ്സ് പാർക്ക്, വെർച്വൽ ഡിസ്പ്ലേ ബോർഡുകളുള്ള വൈഫൈ സോൺ, കാന്റിലിവർ ഫിഷിങ് ഡെക്ക്, ലോക്കിങ് സംവിധാനമുള്ള സൈക്കിളുകളുടെ സംഭരണം, സി.സി.ടി.വി നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും, എ.ടി.എം കൗണ്ടർ സൗകര്യങ്ങൾ, കാർ പാർക്കിങ് സൗകര്യം എന്നിവയുമുണ്ടാകും. ഈ പദ്ധതി തലസ്ഥാന നഗരത്തിലെ പ്രധാന പദ്ധതിയാകുമെന്ന് വി. ശിവൻകുട്ടി അറിയിച്ചു.

Tags:    
News Summary - 15 crore sanctioned for beautification of Karamana-Azhangal footpath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.