തിരുവനന്തപുരം: ജില്ല പൊലീസ് മേധാവികളുൾപ്പെടെ 15 െഎ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ബി. അശോകൻ തിരുവ നന്തപുരം റൂറലിലും യു. അബ്ദുൽ കരീം കോഴിക്കോട് റൂറലിലും പുതിയ െപാലീസ് മേധാവികൾ.
തിരുവനന്തപുരം റൂറൽ എസ ്.പിയായിരുന്ന എ. അശോക്കുമാറിനെ മാറ്റിയാണ് കൊല്ലം റൂറൽ പൊലീസ് മേധാവിയായിരുന്ന ബി. അശോകനെ തിരുവനന്തപുര ം റൂറലിൽ നിയമിച്ചത്. കെ.എ.പി 3 കമാണ്ടൻറായിരുന്ന കെ.ജി. സൈമണാണ് കൊല്ലം റൂറൽ പൊലീസ് മേധാവി. എ. അശോക്കുമാറിനെ പൊലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവൻസസ് ആൻഡ് ലീഗൽ അഫയേഴ്സിൽ എ.െഎ.ജിയായി നിയമിച്ചു.
കോഴിക്കോട് റൂറൽ പൊലീസ് മേധാവിയായിരുന്ന ജി. ജയ്ദേവിനെ പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായി നിയമിച്ച ഒഴിവിലാണ് എം.എസ്.പി കമാണ്ടൻറായിരുന്ന യു. അബ്ദുൽ കരീമിനെ മാറ്റിനിയമിച്ചത്. പത്തനംതിട്ട ജില്ല െപാലീസ് മേധാവിയായിരുന്ന ടി. നാരായണനെ പൊലീസ് ആസ്ഥാനത്ത് എ.െഎ.ജിയായി നിയമിച്ചു. എസ്.ബി.സി.െഎ.ഡി സെക്യൂരിറ്റി ഡി.െഎ.ജി എ. അക്ബറിനെ ഡി.െഎ.ജി ഇൻറലിജൻസായും പാലക്കാട് ജില്ല പൊലീസ് മേധാവിയായിരുന്ന ദേബേഷ് കുമാർ ബെഹ്റയെ പാലക്കാട് കെ.എ.പി രണ്ടാം ബറ്റാലിയൻ കമാണ്ടൻറായും മാറ്റിനിയമിച്ചു.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന പി.എസ്. സാബുവാണ് പുതിയ പാലക്കാട് ജില്ല പൊലീസ് മേധാവി. കോഴിക്കോട് സിറ്റി ഡി.സി.പിയായിരുന്ന ജയിംസ് ജോസഫിനെ കാസർകോട് ജില്ല പൊലീസ് മേധാവിയായും തീവ്രവാദവിരുദ്ധ സംഘം എസ്.പിയായിരുന്ന എ.കെ. ജമാലുദ്ദീനെ കോഴിക്കോട് സിറ്റി ഡി.സി.പിയായും നിയമിച്ചു
കാസർകോട് ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസിനെ കണ്ണൂർ, കാസർകോട് ക്രൈംബ്രാഞ്ച് എസ്.പിയായും പൊലീസ് ആസ്ഥാനത്ത് എ.െഎ.ജിയായിരുന്ന ജെ. സുകുമാരപിള്ളയെ എസ്.ബി.സി.െഎ.ഡി (സെക്യൂരിറ്റി) എസ്.പിയായും നിയമിച്ചു.
തൃശൂർ റൂറൽ എസ്.പിയായിരുന്ന എം.െക. പുഷ്കരനെയും എസ്.ബി.സി.െഎ.ഡി തൃശൂർ റേഞ്ച് എസ്.പി കെ.പി. വിജയകുമാരനെയും പരസ്പരം മാറ്റിനിയമിച്ചു. കെ.എ.പി അഞ്ച് ബറ്റാലിയൻ കമാണ്ടൻറ് കാർത്തികേയൻ ഗോകുലചന്ദ്രനെ അടൂരിലെ കെ.എ.പി 3 ബറ്റാലിയനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.