ന​ടു​വൊ​ടി​യും; നി​ർ​മാ​ണ സാ​മ​​ഗ്രി​ക​ൾ​ക്ക്​ 15-20 ശ​ത​മാ​നം വ​രെ വി​ല​ക്ക​യ​റ്റം

കൊ​ച്ചി: നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന മൂ​ലം സം​സ്ഥാ​ന​ത്തെ​ നി​ർ​മാ​ണ​മേ​ഖ​ല പൂ​ർ​ണ സ്​​തം​ഭ​ന​ത്തി​ലേ​ക്ക്.

സി​മ​ൻ​റ്, ഇ​രു​മ്പ്, ക്ര​ഷ​ർ മെ​റ്റ​ൽ എ​ന്നി​വ​യു​ടെ വി​ല കു​തി​ച്ചു​ക​യ​റി. 15-20 ശ​ത​മാ​നം വ​രെ​യാ​ണ്​ ഓ​രോ നി​ർ​മാ​ണ സാ​മ​ഗ്രി​യി​ലും വി​ല​വ​ർ​ധ​ന. ഡീ​സ​ൽ വി​ല ച​രി​​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ വ​ൻ വി​ല​ക്ക​യ​റ്റം.

കമ്പി -58 ൽ നിന്ന്​ 75

ടാ​റ്റ ടി​സ്​​കോ​ൺ പ്രീ​മി​യം ടി.​എം.​ടി ബാ​റി​െൻറ വി​ല 75 രൂ​പ​യാ​യി. കി​ലോ 58 രൂ​പ​യി​ൽ നി​ന്നാ​ണ്​ വ​ർ​ധ​ന. ലോ​ക്ക​ൽ ബ്രാ​ൻ​ഡു​ക​ൾ കി​ലോ 44 രൂ​പ​യി​ൽ​നി​ന്ന്​ 62 രൂ​പ​യാ​യും കൂ​ടി.

ആം​ഗി​ൾ-​സ്​​ട്ര​ക്​​ച​ർ വി​ല കി​ലോ 10-12 രൂ​പ, ​േപ്ല​റ്റ്​-​ഷീ​റ്റ്​ കി​ലോ 8-10 രൂ​പ, ജി.​പി-​എം.​എ​സ്​ പൈ​പ്പു​ക​ൾ​ക്ക്​ കി​ലോ 15-20 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ്​ വ​ർ​ധ​ന.

എ​ല്ലാ പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി ഇ​രു​മ്പ്​-​സ്​​റ്റീ​ൽ ഉ​ൽ​പാ​ദ​ക​രും കി​ലോ​ക്ക്​ 10-12 രൂ​പ വ​രെ വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്
​-കെ.​എം. മു​ഹ​മ്മ​ദ്​ സ​ഗീ​ർ(കേ​ര​ള സ്​​റ്റീ​ൽ ട്രേ​ഡേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​)

സി​മൻറ്​ -80 രൂ​പ കൂ​ടും

സി​മ​ൻ​റ്​ ഒ​രു ബാ​ഗി​ന്​ ബു​ധ​നാ​ഴ്​​ച മു​ത​ൽ ശ​രാ​ശ​രി 80 രൂ​പ കൂ​ടും. പ്രീ​മി​യം ബ്രാ​ൻ​ഡു​ക​ൾ​ക്ക്​ 100 രൂ​പ, സാ​ധാ​ര​ണ ബ്രാ​ൻ​ഡു​ക​ൾ​ക്ക്​ 60-80 രൂ​പ നി​ര​ക്കി​ലാ​ണ്​ വി​ല വ​ർ​ധ​ന.

നി​ല​വി​ൽ 330-340 രൂ​പ​യാ​ണ്​ സി​മ​ൻ​റ്​ വി​ല. ഇ​ത്​ 400 രൂ​പ​യാ​യി വ​ർ​ധി​ക്കും. സി​മ​ൻ​റ്​ വി​ല​യി​ൽ 30 ശ​ത​മാ​ന​വും ക​ട​ത്തു​കൂ​ലി​യാ​ണ്.

മെറ്റൽ -29 ൽ നിന്ന്​ 33

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക്ര​ഷ​റു​ക​ളി​ൽ മു​ക്കാ​ലി​ഞ്ച്​ മെ​റ്റ​ൽ വി​ല അ​ടി​ക്ക്​ 33 രൂ​പ. ഇ​ത്​ നി​ർ​മാ​ണ സ്ഥ​ല​ത്തേ​ക്ക്​ എ​ത്തി​ക്കു​േ​മ്പാ​ൾ ശ​രാ​ശ​രി 36-38 രൂ​പ​യാ​കും. 29-30 രൂ​പ​യി​ൽ​നി​ന്നാ​ണ്​ വ​ർ​ധ​ന. 90 അ​ടി ശേ​ഷി​യു​ള്ള മി​നി ലോ​റി​യി​ൽ ഒ​രു ലോ​ഡ്​ മെ​റ്റ​ലി​ന്​ വി​ല 3240 രൂ​പ​യാ​കും. മെ​റ്റ​ൽ സാ​ൻ​ഡ്​ വി​ല ക്ര​ഷ​റു​ക​ളി​ൽ അ​ടി​ക്ക്​ 41 രൂ​പ​യാ​ണ്.

പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല കു​റ​ഞ്ഞാ​ലും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ഉ​ൾ​പ്പെ​ടെ ഉ​യ​ർ​ന്ന വി​ല ഉ​ട​നെ താ​ഴി​ല്ല. ഇ​വ​യു​ടെ ഉ​ൽ​പാ​ദ​ന ​െച​ല​വ്​ ഉ​യ​ർ​ന്നു​​വെ​ന്ന ന്യാ​യ​മാ​ണ്​ നി​ർ​മാ​താ​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്.

Tags:    
News Summary - 15 to 20 persentage price hike in construction material

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.