നടുവൊടിയും; നിർമാണ സാമഗ്രികൾക്ക് 15-20 ശതമാനം വരെ വിലക്കയറ്റം
text_fieldsകൊച്ചി: നിർമാണ സാധനങ്ങളുടെ വിലവർധന മൂലം സംസ്ഥാനത്തെ നിർമാണമേഖല പൂർണ സ്തംഭനത്തിലേക്ക്.
സിമൻറ്, ഇരുമ്പ്, ക്രഷർ മെറ്റൽ എന്നിവയുടെ വില കുതിച്ചുകയറി. 15-20 ശതമാനം വരെയാണ് ഓരോ നിർമാണ സാമഗ്രിയിലും വിലവർധന. ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിന് പിന്നാലെയാണ് വൻ വിലക്കയറ്റം.
കമ്പി -58 ൽ നിന്ന് 75
ടാറ്റ ടിസ്കോൺ പ്രീമിയം ടി.എം.ടി ബാറിെൻറ വില 75 രൂപയായി. കിലോ 58 രൂപയിൽ നിന്നാണ് വർധന. ലോക്കൽ ബ്രാൻഡുകൾ കിലോ 44 രൂപയിൽനിന്ന് 62 രൂപയായും കൂടി.
ആംഗിൾ-സ്ട്രക്ചർ വില കിലോ 10-12 രൂപ, േപ്ലറ്റ്-ഷീറ്റ് കിലോ 8-10 രൂപ, ജി.പി-എം.എസ് പൈപ്പുകൾക്ക് കിലോ 15-20 രൂപ എന്നിങ്ങനെയാണ് വർധന.
എല്ലാ പ്രൈമറി, സെക്കൻഡറി ഇരുമ്പ്-സ്റ്റീൽ ഉൽപാദകരും കിലോക്ക് 10-12 രൂപ വരെ വില വർധിപ്പിച്ചിട്ടുണ്ട്
-കെ.എം. മുഹമ്മദ് സഗീർ(കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡൻറ്)
സിമൻറ് -80 രൂപ കൂടും
സിമൻറ് ഒരു ബാഗിന് ബുധനാഴ്ച മുതൽ ശരാശരി 80 രൂപ കൂടും. പ്രീമിയം ബ്രാൻഡുകൾക്ക് 100 രൂപ, സാധാരണ ബ്രാൻഡുകൾക്ക് 60-80 രൂപ നിരക്കിലാണ് വില വർധന.
നിലവിൽ 330-340 രൂപയാണ് സിമൻറ് വില. ഇത് 400 രൂപയായി വർധിക്കും. സിമൻറ് വിലയിൽ 30 ശതമാനവും കടത്തുകൂലിയാണ്.
മെറ്റൽ -29 ൽ നിന്ന് 33
എറണാകുളം ജില്ലയിലെ ക്രഷറുകളിൽ മുക്കാലിഞ്ച് മെറ്റൽ വില അടിക്ക് 33 രൂപ. ഇത് നിർമാണ സ്ഥലത്തേക്ക് എത്തിക്കുേമ്പാൾ ശരാശരി 36-38 രൂപയാകും. 29-30 രൂപയിൽനിന്നാണ് വർധന. 90 അടി ശേഷിയുള്ള മിനി ലോറിയിൽ ഒരു ലോഡ് മെറ്റലിന് വില 3240 രൂപയാകും. മെറ്റൽ സാൻഡ് വില ക്രഷറുകളിൽ അടിക്ക് 41 രൂപയാണ്.
പെട്രോൾ-ഡീസൽ വില കുറഞ്ഞാലും നിർമാണ സാമഗ്രികളുടെ ഉൾപ്പെടെ ഉയർന്ന വില ഉടനെ താഴില്ല. ഇവയുടെ ഉൽപാദന െചലവ് ഉയർന്നുവെന്ന ന്യായമാണ് നിർമാതാക്കൾ ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.